Police Booked | മെഡികൽ സ്ഥാപനം തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് കാസർകോട്ടെ ഡോക്ടറുടെ 1.10 കോടി രൂപ തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്തു
Jan 31, 2024, 16:37 IST
കാസർകോട്: (KasaragodVartha) മെഡികൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറുടെ 1.10 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പൊലീസ് കേസെടുത്തു. കാസർകോട് കറന്തക്കാട് മധൂർ റോഡിലെ സബർമതിയിൽ ഡോ. ഇ നസീമുദ്ദീന്റെ (57) പരാതിയിലാണ് കോഴിക്കോട്ടെ കെ കെ അജ്‌മൽ എന്നയാൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്.
2022 ജൂൺ 20നും 2023 ജനുവരി ഒമ്പതിനുമിടയിൽ, ഫ്‌ലോക്സ് ഗ്ലോബ് റിയാലിറ്റി വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമയായ അജ്മൽ പരാതിക്കാരനിൽ നിന്നും മെഡികൽ ഉപകരണം വിതരണം ചെയ്യുന്ന സ്ഥാപനം തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 1.10 കോടി രൂപ കൈ പറ്റുകയും വ്യാജ കരാർ ഉണ്ടാക്കുകയും പിന്നീട് പണം തിരിച്ചുനൽകാതെ വഞ്ചിക്കുകയും ചെയ്തുവെന്നുമാണ് പരാതി. ഐപിസി 420, 465, 468 വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.