city-gold-ad-for-blogger

Police Booked | കാഞ്ഞങ്ങാട്ട് വീണ്ടും ട്യൂഷന്‍ സെന്ററര്‍ പീഡനാരോപണം; കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

കാഞ്ഞങ്ങാട്: (KasargodVartha) നഗരത്തിൽ വീണ്ടും ട്യൂഷന്‍ സെന്ററര്‍ പീഡനാരോപണം. കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ട്യൂഷന്‍ സെന്ററര്‍ ഉടമയ്‌ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ട്യൂഷന്‍ സെന്റര്‍ ഉടമ ബാബു (45) വിനെതിരെയാണ് പൊലീസ് കേസെടുത്തത്.
  
Police Booked | കാഞ്ഞങ്ങാട്ട് വീണ്ടും ട്യൂഷന്‍ സെന്ററര്‍ പീഡനാരോപണം; കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

കൗമാരക്കാരനായ വിദ്യാർഥിയെ പലതവണ ബാബു പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. ഇതിനുമുമ്പും ബാബുവിനെതിരെ പോക്‌സോ കേസെടുത്തിരുന്നു. അന്ന് അറസ്റ്റിലായ ഇയാള്‍ റിമാൻഡിലായിരുന്നു. ഒരു കുട്ടിയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
  
Police Booked | കാഞ്ഞങ്ങാട്ട് വീണ്ടും ട്യൂഷന്‍ സെന്ററര്‍ പീഡനാരോപണം; കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

കേസെടുത്ത വിവരം അറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് വിദ്യാർഥി രക്ഷിതാക്കള്‍ക്കൊപ്പം പരാതിയുമായി എത്തിയത്. പരാതി നല്‍കാനെത്തിയപ്പോള്‍ വിദ്യാർഥിക്കൊപ്പം സഹപാഠികളും ഉണ്ടായിരുന്നു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala,Kerala-News, Case, Accused, Students, Complaint, Kanhangad, Police, Man booked for assault on minor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia