Police Booked | 'ആക്രി കടയിൽ പൈപിൻ്റെ വിലയെ ചൊല്ലി തർക്കം'; ഇരുമ്പു കമ്പി കൊണ്ട് അടിച്ച് പരുക്കേൽപിച്ചതായി പരാതി; പൊലീസ് കേസെടുത്തു
Feb 18, 2024, 13:06 IST
ചെർക്കള: (KasaragodVartha) പൈപിൻ്റെ വിലയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ആക്രി കടയുടമ ഇരുമ്പു കമ്പി കൊണ്ട് അടിച്ച് പരുക്കേൽപിച്ചതായി പരാതി. സംഭവത്തിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു. ചെർക്കള ബാലടുക്കയിലെ നൗശാദിനെ (35) അക്രമിച്ചുവെന്നാണ് പരാതി. റസാഖ് എന്നയാൾക്കെതിരെയാണ് ഐപിസി 341, 324, 308 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ ആക്രി കടയിൽ പൈപിൻ്റെ വിലയുമായി സംബന്ധിച്ച തർക്കത്തെ തുടർന്ന് റസാഖ് കടയിൽ ഉണ്ടായിരുന്ന ഇരുമ്പു കമ്പി കൊണ്ട് നൗശാദിന്റെ തോളിലും കഴുത്തിലും അടിച്ചും കുത്തിയും പരുക്കേൽപിക്കുകയും തലക്ക് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറിയില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
< !- START disable copy paste -->

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police Booked, Crime, Man booked for assault of youth.