city-gold-ad-for-blogger

Stray Dog | കോഴികൾ കരയുന്നത് കേട്ട് നോക്കാൻ ചെന്ന ഗൃഹനാഥന്റെ ചുണ്ടുകൾ തെരുവുനായ കടിച്ചുപറിച്ചു

ചെറുവത്തൂർ: (www.kasargodvartha.com) കോഴികൾ കരയുന്നത് കേട്ട് നോക്കാൻ ചെന്ന ഗൃഹനാഥന്റെ ചുണ്ടുകൾ തെരുവുനായ കടിച്ചുപറിച്ചു. തിമിരി കുതിരഞ്ചാൽ കെ കെ കുഴിയിൽ പരേതനായ നാരായണന്റെ മകൻ കെ കെ മധുവിന്റെ (50) ചുണ്ടുകളാണ് തെരുവുനായ കടിച്ചുപറിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നും കോഴികൾ കരയുന്ന ശബ്ദംകേട്ട് നോക്കാൻ ചെന്നപ്പോഴാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്.

ചുണ്ടുകൾക്ക് പുറമെ മുഖത്തും കടിയേറ്റു. ചുണ്ടിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മധുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിമിരിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. സ്കൂൾ വിദ്യാർഥികൾ ഉൾപെടെയുള്ളവർ വഴിനടന്നു പോകാൻ തന്നെ ഭയക്കുകയാണ്.
  
Stray Dog | കോഴികൾ കരയുന്നത് കേട്ട് നോക്കാൻ ചെന്ന ഗൃഹനാഥന്റെ ചുണ്ടുകൾ തെരുവുനായ കടിച്ചുപറിച്ചു

തെരുവുനായ ശല്യം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പഞ്ചായത് അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ തയ്യാറായില്ല. വീട്ടുമുറ്റത്തുനിന്നും ഗൃഹനാഥന് തെരുവുനായയുടെ കടിയേറ്റതോടെ ജനങ്ങളിൽ ഭീതിയിലാണ്.
 
Stray Dog | കോഴികൾ കരയുന്നത് കേട്ട് നോക്കാൻ ചെന്ന ഗൃഹനാഥന്റെ ചുണ്ടുകൾ തെരുവുനായ കടിച്ചുപറിച്ചു

Keywords: Kerala, News, Kasaragod, Trikkarippur, Stray Dogs, Bite, Hospital, Treatment, Man Attacked By Stray Dog.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia