പിക്കപ്പ് ജീപ്പില്‍ ഒളിപ്പിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; 2.300 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍
ഇടുക്കി: (www.kasargodvartha.com 14.11.2020) വാഴക്കുല കയറ്റി വന്ന പിക്കപ്പ് ജീപ്പില്‍ ഒളിപ്പിച്ച് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 2.300 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇടുക്കി കമ്പംമേട് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടില്‍ നിന്നും തൃശൂര്‍ ഭാഗത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന തേനി ചിന്നമന്നൂര്‍ സ്വദേശി മാരിച്ചാമിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഹനപരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ആര്‍ സജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയന്‍ പി ജോണ്‍, ജോര്‍ജ് പി ജോണ്‍സ്, പ്രഫുല്‍ ജോസ്, സിറില്‍ മാത്യു, എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കമ്പമ്മേട് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയ്ക്കിടെ കഞ്ചാവ് കണ്ടെത്തിയത്. വാഴക്കുല കയറ്റിവന്ന പിക്ക് അപ്പ് ജീപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനവും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് സംഘത്തിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Keywords: News, Kerala, State, Idukki, Ganja, Arrest, Top-Headlines, Man arrested with marijuana in Idukki