Arrested | 'ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണി കഞ്ചാവുമായി പിടിയിൽ'
Jul 14, 2023, 15:29 IST
ചെറുവത്തൂർ: (www.kasargodvartha.com) അരക്കിലോയോളം കഞ്ചാവുമായി ലഹരി മാഫിയ സംഘത്തിലെ പ്രധാന വിൽപനക്കാരനെ പിടികൂടിയതായി എക്സൈസ് അറിയിച്ചു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി റാത്തിക്കിനെ (47) യാണ് കാസർകോട് എക്സൈസ് ആൻഡ് ആന്റി നാർകോടിക് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
ഉപ്പള, കാസർകോട് ഭാഗങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്നതിനിടെയാണ് 410 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവന്റിവ് ഓഫീസർ മുരളി കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ കെ, സോനു സെബാസ്റ്റ്യൻ, ഷിജിത്ത്, വി വി വനിത എന്നിവരും കഞ്ചാവ് പിടികുടിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.