city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | സ്‌കൂടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com) സ്‌കൂടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മധ്യവയസ്‌കനെ എക്സൈസ് സംഘം പിടികൂടി. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റാംബോ ഖാദര്‍ എന്ന കെ ഇ അബ്ദുല്‍ ഖാദര്‍ (55) ആണ് അറസ്റ്റിലായത്.

Arrested | സ്‌കൂടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് സിഐ ജിഎ ശങ്കറും സംഘവും ചൊവ്വാഴ്ച നുള്ളിപ്പാടിയിൽ വെച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് സ്‌കൂടറിൽ നിന്ന് 100 ഗ്രാം കഞ്ചാവ് പിടികൂടിയത്. അബ്ദുല്‍ ഖാദര്‍ നേരത്തെയും പിടിയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

Arrested | സ്‌കൂടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

പ്രതിക്കെതിരെ നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എക്‌സൈസ് സംഘത്തിൽ ഇന്‍സ്‌പെക്ടര്‍ പി ജെ രാധാകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ആര്‍ പ്രജിത്, കെ സതീശന്‍, എ കെ നസ്റുദ്ദീന്‍, ഡ്രൈവര്‍ ക്രിസ്റ്റിന്‍ എന്നിവരുമുണ്ടായിരുന്നു.

Keywords: News, Kasaragod, Kerala, Arrested, MDMA, Crime, Man arrested with cannabis.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL