Arrested | 'ബാറിന് മുന്നിൽ സമാന്തരമായി യുവാവിൻ്റെ കൊച്ചു മദ്യശാല; പെഗ് ആയി വിൽപന നടത്തി വന്നയാൾ ഒടുവിൽ കുടുങ്ങി'
Oct 16, 2023, 11:37 IST
കാസർകോട്: (KasargodVartha) ബാറിന് മുന്നിൽ സമാന്തരമായി യുവാവിൻ്റെ കൊച്ചുമദ്യശാല. മദ്യം പെഗ് ആയി വിൽപന നടത്തി വന്ന രജനീഷ് ഒടുവിൽ കുടുങ്ങി. നെല്ലിക്കുന്ന് ബീച് റോഡിലെ ജെ കെ ബാറിന് മുമ്പിലെ കടയിൽ ഇൻഡ്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിവന്നിരുന്ന കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എൽ രജനീഷിനെയാണ് കാസർകോട് എക്സൈസ് റേൻജ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
മദ്യവും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധ നടത്തിവന്നത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫിസർ രാജീവൻ എ വി, സി ഇ ഒ മാരായ എം മുരളീധരൻ, അതുൽ ടി വി, വനിത സിഇഒ ധന്യ ടി വി എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.