Arrested | പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ
Dec 24, 2023, 14:34 IST
കാഞ്ഞങ്ങാട്: (KasargodVartha) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുനീറിനെ (30) യാണ് ഹൊസ്‌ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ പി ഷൈൻ അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷൻ പരിധിയിലെ അഞ്ച് വയസുകാരനെ ഐസ് വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
ബന്ധുക്കളുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kanhangad, Crime, Pocso, Arrested, Police Station, Inspector, Man arrested for assault of minor. < !- START disable copy paste -->