city-gold-ad-for-blogger

Onam | ഒത്തൊരുമയുടെ സന്ദേശവുമായി മലയാളികൾ ഓണാഘോഷത്തിൽ; പ്രതീക്ഷയുടെ പൊൻകിരണവുമായി തിരുവോണം

കാസർകോട്: (www.kasargodvartha.com) ഒത്തൊരുമയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഓണാഘോഷത്തിൽ. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെ പൊൻകിരണവുമായെത്തിയ തിരുവോണത്തെ ഏറ്റവും സവിശേഷമായാണ് മലയാളികൾ കൊണ്ടാടുന്നത്. രാവിലെ എഴുന്നേറ്റ് പുത്തന്‍ ഉടുപ്പണിഞ്ഞ് വീട്ടിലെ കുടുംബാംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് പൂക്കളം തീര്‍ത്തു. ഓണക്കോടിയും, സദ്യയും, പരിപാടികളുമൊക്കെ തിരുവോണത്തിന്‍റെ പ്രത്യേകതയാണ്.

Onam | ഒത്തൊരുമയുടെ സന്ദേശവുമായി മലയാളികൾ ഓണാഘോഷത്തിൽ; പ്രതീക്ഷയുടെ പൊൻകിരണവുമായി തിരുവോണം

ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ പ്രാർഥനയ്‌ക്കായി വിശ്വാസികളുടെ തിരക്കുണ്ടായിരുന്നു. തന്‍റെ പ്രജകളെ കാണാനായി മാവേലി തമ്പുരാന്‍ തിരുവോണ നാളിൽ കേരളത്തിൽ എത്തുമെന്നാണ് ഐതിഹ്യം. വിവിധ ഇടങ്ങളിലെ വ്യത്യസ്ത ആചാരങ്ങളും തിരുവോണത്തിന്റെ ഭാഗമാണ്. പൊന്നിൻ ചിങ്ങത്തിൽ പൂവണിയുന്ന പൊന്നോണം കള്ളവും ചതിയുമില്ലാത്ത നല്ല കാലത്തിന്റെ ഓർമ പുതുക്കൽ കൂടിയാണ്. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികളും ഈ ആഘോഷത്തിന്റെ ഭാഗമാവുന്നു.

Onam | ഒത്തൊരുമയുടെ സന്ദേശവുമായി മലയാളികൾ ഓണാഘോഷത്തിൽ; പ്രതീക്ഷയുടെ പൊൻകിരണവുമായി തിരുവോണം

ജാതിമത വിത്യാസമില്ലാതെയാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്. ഒത്തൊരുമയും ഐക്യവുമാണ് ഓണത്തെ സവിശേഷമാക്കുന്നത്. ആളുകൾ തങ്ങളുടെ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഒരുമിച്ച് ഒത്തുചേരുന്നു. ഇത് നൂറ്റാണ്ടുകളായി മലയാളികൾ തീക്ഷ്ണതയോടെ കാത്തുസൂക്ഷിക്കുന്ന പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നു. കാർഷിക സംസ്കാരം കുറഞ്ഞുവരികയാണെങ്കിലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. പൊലിമ ഒട്ടും കുറയാതെ തന്നെയാണ് ഇന്നും ഓണത്തെ വരവേൽക്കുന്നത്.

Keywords: News, Kerala, Kasaragod, Onam, Celebrations, Kerala Festivals, Malayalis across country celebrates Onam.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia