മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു
Sep 11, 2020, 16:06 IST
റിയാദ്: (www.kasargodvartha.com 11.09.2020) മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. പയ്യന്നൂര്‍ പെരുമ്പ സ്വദേശി എന്‍ ജാബിര്‍ (53) ആണ് വ്യാഴാഴ്ച രാത്രിയോടെ മരണപ്പെട്ടത്. വൈകീട്ട് പതിവ് നടത്ത വ്യായാമത്തിന് ശേഷം വിശ്രമിക്കേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മെസ് കേബിൾസ് എന്ന കമ്പനിയിൽ സീനിയർ സെയിൽസ് കോഓഡിനേറ്ററായി വരികയായിരുന്നു.
തനിമ കലാസാംസ്‌കരിക വേദി, ചേതന റീഡേഴ്‌സ് ഫോറം, പയ്യന്നൂര്‍ സൗഹൃദവേദി എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം റിയാദിൽ നടക്കും.
പരേതനായ എസ് കെ അബ്ദുല്‍ ഖാദറിന്റെ മകനാണ്. ഭാര്യ നൂറയും മകന്‍ നാസിഫും റിയാദിലുണ്ട്. മൂത്ത മകന്‍ ജാസിം നീറ്റ് പരീക്ഷയ്ക്കായി നാട്ടിലാണ്.
Keywords: Kerala, News, Kasaragod, Top-Headlines, Riyadh, Heart patient, Heart Attack, Malayalee dies of heart attack in Riyadh.