ആശുപത്രിയിലേക്കെന്ന് പറഞ്ഞുപോയ വീട്ടുജോലിക്കാരിയായ 20 കാരി തിരിച്ചെത്തിയില്ല; മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പരാതി നല്‍കി
Jan 13, 2019, 19:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.01.2019) ആശുപത്രിയിലേക്കെന്ന് പറഞ്ഞുപോയ വീട്ടുജോലിക്കാരി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി കെ രാമന്റെ വീട്ടിലെ ജോലിക്കാരി ഗുജറാത്ത് അഹമ്മദാബാദ് ഗഡ്‌മോദിയ സ്വദേശിനി ജ്യോതി എന്ന നിഹാരിക (20)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് രാമന്‍ നല്‍കിയ പരാതിയിലാണ് രാജപുരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പൂടങ്കല്ലിലെ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് നിഹാരിക വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് രാമന്‍ പോലീസിനെ സമീപിച്ചത്. തിരുവനന്തപുരത്തുള്ള മകള്‍ ധന്യ രാമനാണ് മാതാവിനെ സഹായിക്കുന്നിതനായി നിഹാരികയെ വീട്ടുജോലിക്കായി എത്തിച്ചതെന്നും രാമന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Missing, Investigation, Police, case, Rajapuram, Maid goes missing; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Missing, Investigation, Police, case, Rajapuram, Maid goes missing; complaint lodged
< !- START disable copy paste -->