Cricket Team | കണ്ണൂർ സർവകലാശാല ക്രികറ്റ് ടീമിൽ ഇടം നേടി കാസർകോട് സ്വദേശി മഹ്‌മൂദ് റോശൻ
Jan 7, 2024, 20:32 IST
കാസർകോട്: (KasargodVartha) കണ്ണൂർ സർവകലാശാല ക്രികറ്റ് ടീമിൽ ഇടം നേടി കാസർകോട് സ്വദേശി മഹ്‌മൂദ് റോശൻ അഭിമാനമായി. നാലാം മൈലിലെ അബ്ദുർ റഹ്‌മാൻ - ഫാത്വിമത് റസിയ ദമ്പതികളുടെ മകനാണ്. തുടർച്ചയായ രണ്ടാം വർഷമാണ് റോശൻ ഈ നേട്ടം കൈവരിക്കുന്നത്. ബാറ്റിങിലെ സ്ഥിരതയാർന്ന പ്രകടനമാണ് ഈ വളർന്നുവരുന്ന കായിക താരത്തിന്റെ കരുത്ത്.
നേരത്തെ 14 വയസിന് താഴെയുള്ളവരുടെയും 16 വയസിന് താഴെയുള്ളവരുടെയും കാസർകോട് ജില്ലാ ടീമിൽ ഇടം നേടിയിരുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്. നേട്ടത്തിൽ അഭിമാനമുണ്ടെന്ന് റോശൻ കാസർകോട് വാർത്തയോട് പറഞ്ഞു. നിലവിൽ ചെമനാട് റെഡ് ആൻഡ് ബ്ലു സ്പോർടിംഗ് ക്ലബ് അംഗമാണ്.
സർവകലാശാല ക്രികറ്റ് ടീമിൽ ഇടം നേടിയതിൽ റെഡ് ആൻഡ് ബ്ലു സ്പോർടിംഗ് ക്ലബ് റോശനെ അഭിനന്ദിച്ചു. യോഗത്തിൽ പ്രസിഡന്റ് നൗഫൽ റിയൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അമീർ പാലോത്ത് ഉദ്ഘാടനം ചെയ്തു. സെക്രടറി കെ ടി നിയസ് സ്വാഗതം പറഞ്ഞു. സൽമാനുൽ ഫാരിസ്, സുൽവാൻ ചെമനാട്, ശുഐബ്, ഹാശിം സി ടി എച് സംസാരിച്ചു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kannur University, Cricket, College, Mahmood Roshan from Kasaragod selected to Kannur University cricket team.
< !- START disable copy paste -->