city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഗ്രിബ് നിസ്‌കാര സമയമായതോടെ ക്രിസ്ത്യന്‍ പള്ളിയിലെ പള്ളിമണികള്‍ നിശ്ചലമായി, മൈക്കിലൂടെ ബാങ്കൊലി ഉയര്‍ന്നു; മതത്തിന്റെ പേരില്‍ കൊമ്പുകോര്‍ക്കുന്നവരുടെ വായടപ്പിച്ച് കോതമംഗലം മാതൃക!

എറണാകുളം: (www.kasargodvartha.com 29.12.2019) സമയം 6.17. മുസ്ലിംകള്‍ക്ക് മഗ്രിബ് നിസ്‌കാര സമയം. ഇസ്ലാം മത വിശ്വാസികള്‍ അടക്കമുള്ളവര്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പോരാട്ടത്തിലാണ്. പ്രതിഷേധവുമായി മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് നടന്ന സെക്യുലര്‍ യൂത്ത് മാര്‍ച്ചിനിടെ ഇസ്ലാം മത വിശ്വാസികള്‍ക്ക് മഗ്രിബ് നിസ്‌കാരത്തിനായി തുറന്നുകാടുത്തത് കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി. ഇതോടെ പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങള്‍ മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനുള്ള വേദി കൂടിയായി.

മഗ്രിബ് നിസ്‌കാര സമയമായതോടെ കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയിലെ പള്ളിമണികള്‍ നിശ്ചലമാവുകുയം പകരം മൈക്കിലൂടെ ബാങ്കൊലികള്‍ ഉയരുകയും ചെയ്തു. തുടര്‍ന്ന് വിശ്വാസികള്‍ മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഗ്രിബ് നിസ്‌കാരം പള്ളിയില്‍ വെച്ച് നിര്‍വ്വഹിച്ചു. അതോടൊപ്പം പള്ളി വികാരിയുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും നടന്നു.

കഴിഞ്ഞ 25 ദിവസമായി മാര്‍ത്തോമ പള്ളിയങ്കണത്തില്‍ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന സമര പരമ്പരക്കുള്ള പിന്തുണ കൂടിയായി മാറി ഈ മഗ്‌രിബ് നമസ്‌കാരം.

മഗ്രിബ് നിസ്‌കാര സമയമായതോടെ ക്രിസ്ത്യന്‍ പള്ളിയിലെ പള്ളിമണികള്‍ നിശ്ചലമായി, മൈക്കിലൂടെ ബാങ്കൊലി ഉയര്‍ന്നു; മതത്തിന്റെ പേരില്‍ കൊമ്പുകോര്‍ക്കുന്നവരുടെ വായടപ്പിച്ച് കോതമംഗലം മാതൃക!

മഗ്രിബ് നിസ്‌കാര സമയമായതോടെ ക്രിസ്ത്യന്‍ പള്ളിയിലെ പള്ളിമണികള്‍ നിശ്ചലമായി, മൈക്കിലൂടെ ബാങ്കൊലി ഉയര്‍ന്നു; മതത്തിന്റെ പേരില്‍ കൊമ്പുകോര്‍ക്കുന്നവരുടെ വായടപ്പിച്ച് കോതമംഗലം മാതൃക!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Ernakulam, Top-Headlines, Magrib prayer conducted in Christian church
  < !- START   disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia