city-gold-ad-for-blogger

മദ്രസ അധ്യാപകന്റെ കൊലപാതകം: മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി, എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 21/03/2017) പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി റിയാസിനെ (30) കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കേസന്വേഷണ നടപടികള്‍ക്കായി ഉത്തരമേഖലാ എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ അദ്ദേഹം ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി.

ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, ഡി വൈ എസ് പി എം വി സുകുമാരന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത് കുമാര്‍ തുടങ്ങിയവരും, കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നും, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ കരീം കോളിയാട്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, അബ്ബാസ് ബീഗം, മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ചൂരി തുടങ്ങിയവരും ജനറല്‍ ആശുപത്രിയിലെത്തി. പ്രതികള്‍ക്ക് വേണ്ടി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അതേസമയം കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ചൊവ്വാഴ്ച മധൂര്‍ പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് ചൂരിയാണ് ഹര്‍ത്താല്‍ വിവരം അറിയിച്ചത്.

Related News: മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

മദ്രസ അധ്യാപകന്റെ കൊലപാതകം: മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി, എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി


Keywords : Kasaragod, Murder, Top-Headlines, Investigation, Police, Accuse, Dead Body, Riyas, Kurge, ADGP Rajesh Diwan, Madrasa teacher's death: Dead body sent for detailed post-mortem. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia