city-gold-ad-for-blogger
Aster MIMS 10/10/2023

ക്രൂരമായി കൊല്ലപ്പെട്ട മടിക്കൈ നാരായണന്‍ നായരെ രക്തസാക്ഷിയായി അംഗീകരിക്കാതെ സി പി എം നേതൃത്വം; ദീപശിഖാജാഥക്ക് സി പി എം ഏരിയാകമ്മിറ്റി ഉന്നയിച്ച ആവശ്യം നേതൃത്വം നിരസിച്ചു

നീലേശ്വരം: (www.kasargodvartha.com 17.02.2018) വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൂരമായി കൊലചെയ്യപ്പെട്ട സിപിഎം മടിക്കൈ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പി നാരായണന്‍ നായരെ രക്തസാക്ഷിയായി അംഗീകരിക്കാന്‍ സിപിഎം നേതൃത്വം തയ്യാറായില്ല. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രക്തസാക്ഷി കുടീരങ്ങളില്‍ നിന്നും ദീപശിഖ കൊളുത്തി സമ്മേളനം നടക്കുന്ന തൃശൂരിലെ പൊതുസമ്മേളന നഗരിയിലേക്ക് കൊണ്ടുപോയിരുന്നു.

ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ജില്ലയിലെ 37 രക്തസാക്ഷികളുടെ മണ്ഡപങ്ങളില്‍ നിന്നും ദീപശിഖ ജാഥ പ്രയാണം തുടങ്ങിയിരുന്നു. എന്നാല്‍ മടിക്കൈ നാരായണന്‍ നായരുടെ മണ്ഡപത്തില്‍ നിന്നും ദീപശിഖ കൊളുത്തിക്കൊണ്ടുപോകാന്‍ പാര്‍ട്ടി തയ്യാറായില്ല. രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നും ദീപശിഖ കൊണ്ടുപോകാനായി വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ പാര്‍ട്ടി നീലേശ്വരം ഏരിയാ കമ്മിറ്റി നാരായണന്‍ നായരുടെ മണ്ഡപത്തില്‍ നിന്നും ദീപശിഖ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നേതൃത്വം ഇക്കാര്യം അംഗീകരിച്ചില്ല.

നാരായണന്‍ നായരെ രക്തസാക്ഷിയായി കാണാന്‍ പറ്റില്ലെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം. ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ സഹകരണ സംഘമായ മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ അമ്പലത്തറയിലുള്ള ഹെഡ്ഓഫീസ് കെട്ടിടത്തിന്റെ വാച്ചുമാനായിരുന്ന നാരായണന്‍ നായരെ 20 വര്‍ഷം മുമ്പ് 1996 ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെയാണ് ബാങ്കിന്റെ മുന്നില്‍ വെച്ച് കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഈ കേസ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പ്രത്യേക സംഘവും അന്വേഷിച്ചിരുന്നു. ഒടുവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരി സിപിഎം നേതാക്കളായ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അന്വേഷണം സിബിഐ ഏറ്റെടുത്തപ്പോള്‍ പ്രത്യേക സംഘം അറസ്റ്റ്ചെയ്ത മൂന്നുപേര്‍ക്കെതിരെയും തെളിവില്ലെന്ന് കണ്ട് ഇവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ഒടുവില്‍ ഏറെക്കാലം അന്വേഷണം നടത്തിയ സിബിഐ സംഘം കേസ് തെളിയിക്കാനാവില്ലെന്ന് കണ്ട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. മടിക്കൈയില്‍ സിപിഎമ്മിനെ ശക്തിപ്പെടുത്താന്‍ മുന്‍നിരയില്‍ നിന്ന് അഹോരാത്രം പ്രവര്‍ത്തിച്ച നാരായണന്‍ നായരുടെ കൊലപാതകം ഏറെ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ബിജെപി-ആര്‍എസ്എസ് ശക്തികേന്ദ്രമായ മടിക്കൈ പഞ്ചായത്തിന്റെയും കോടോം-ബേളൂര്‍ പഞ്ചായത്തിന്റെയും അതിര്‍ത്തി കേന്ദ്രങ്ങളിലായിരുന്നു നാരായണന്‍ നായര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചത്.

അതുകൊണ്ട് തന്നെ ഈ കൊലപാതകം ഏറെ ദുരൂഹത ഉണ്ടാക്കിയിരുന്നു. എല്ലാ വര്‍ഷവും സിപിഎം നാരായണന്‍ നായരുടെ അനുസ്മരണം സംഘടിപ്പിക്കാറുണ്ട്. എന്നിട്ടും ഇരുളിന്റെ മറവില്‍ ദാരുണമായി കൊലചെയ്യപ്പെട്ട നാരായണന്‍ നായരെ രക്തസാക്ഷിയായി കണക്കാക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകാത്തത് സിപിഎം ഉരുക്കുകോട്ടയായ മടിക്കൈയിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ജില്ലയിലെ 37 രക്തസാക്ഷി കുടീരങ്ങളില്‍ നിന്നും ദീപശിഖ കൊണ്ടുപോയപ്പോള്‍ നാരായണന്‍ നായരെ അവഗണിച്ചത് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വൈരാഗ്യബുദ്ധിയെന്നാണ് അണികള്‍ പറയുന്നത്.
ക്രൂരമായി കൊല്ലപ്പെട്ട മടിക്കൈ നാരായണന്‍ നായരെ രക്തസാക്ഷിയായി അംഗീകരിക്കാതെ സി പി എം നേതൃത്വം; ദീപശിഖാജാഥക്ക് സി പി എം ഏരിയാകമ്മിറ്റി ഉന്നയിച്ച ആവശ്യം നേതൃത്വം നിരസിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, CPM, Madikai, Death, Murder, Top-Headlines, Madikai Narayanan Nair not added in CPM Martyr list, Controversy
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL