എം വി ബാലകൃഷ്ണന്‍ മാസ്റ്റർ വീണ്ടും സിപിഎം ജില്ലാ സെക്രടറി; ജില്ലാ കമിറ്റിയിൽ ഏഴ് പുതുമുഖങ്ങൾ; നാല് സ്ത്രീ സാന്നിധ്യം; ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയായത് അർധരാത്രിയിൽ
Jan 22, 2022, 11:04 IST
മടിക്കൈ: (www.kasargodvartha.com 22.01.2022) സിപിഎം കാസർകോട് ജില്ലാ കമിറ്റിയെ എം വി ബാലകൃഷ്ണൻ മാസ്റ്റർ തന്നെ ഒരിക്കൽ കൂടി നയിക്കും. ഐക്യകണ്ഠേനയായിരുന്നു ജില്ലാ സെക്രടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 36 അംഗ ജില്ലാ കമിറ്റിയെയും 10 അംഗ സെക്രറിയറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു. കോവിഡ് സാഹചര്യവും ഹൈകോടതിയുടെ ഇടപെടലും മൂലം മൂന്ന് ദിവസത്തെ സമ്മേളനം ഒരു ദിവസം കൊണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പിരിയുകയായിരുന്നു.
വനിതകളെയും, യുവജനങ്ങളെയും കൂടുതല്‍ ഉള്‍പെടുത്തിയ 36 അംഗ ജില്ലാ കമിറ്റിയില്‍ ഏഴ് പേർ പുതുമുഖങ്ങളാണ്. നാല് സ്ത്രീ സാന്നിധ്യവുമുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ പത്മാവതി, എം ലക്ഷ്മി, സുമതി, പി ബേബി എന്നിവരാണ് വനിതകൾ.
പുതിയ ജില്ലാ കമിറ്റി അംഗങ്ങൾ: എം വി ബാലകൃഷ്ണൻ, പി ജനാർദനൻ, എം രാജഗോപാലൻ, കെ വി കുഞ്ഞിരാമൻ, വിപിപി മുസ്ത്വഫ, വി കെ രാജൻ, സാബു അബ്രഹാം, കെ ആർ ജയാനന്ദ, പി രഘുദേവൻ, ടി കെ രാജൻ, സിജി മാത്യ, കെ മണികണ്ഠൻ, കെ കുഞ്ഞിരാമൻ (ഉദുമ), ഇ പത്മാവതി, എം വി കൃഷ്ണൻ, പി അപ്പുക്കുട്ടൻ, വിവി രമേശൻ, പി ആർ ചാക്കോ, ടി കെ രവി, സി പ്രഭാകരൻ, കെ പി വത്സലൻ, എം ലക്ഷ്മി, ഇ കുഞ്ഞിരാമൻ, സി ബാലൻ, എം സുമതി, പി ബേബി, സി ജെ സജിത്, ഒക്ലാവ് കൃഷ്ണൻ, കെ എ മുഹമ്മദ് ഹനീഫ്, കെ സുധാകരൻ, എം രാജൻ, കെ രാജ്മോഹൻ, ടി എം എ കരിം, കെ വി ജനാർധനൻ, സുബ്ബണ്ണ ആൾവ, പി കെ നിശാന്ത്.
ഇതിൽ കെ സുധാകരൻ, എം രാജൻ, കെ രാജ്മോഹൻ, കെ വി ജനാർധനൻ, സുബ്ലണ്ണ ആൽവ, നിശാന്ത് പി കെ, ടി എം എ കരീം എന്നിവർ പുതുമുഖങ്ങളാണ്.
പി രാഘവൻ, വി പി പി മുസ്ത്വഫ എന്നിവർ ജില്ലാ സെക്രടറിയേറ്റിൽ നിന്നും ഒഴിവായി. മൂന്ന് പേർ പുതുതായി വന്നു. വിവി രമേശൻ , സി പ്രഭാകരൻ, എം സുമതി എന്നിവരാണ് പുതിയ മുഖങ്ങൾ.
10 അംഗ സെക്രടേറിയറ്റ് അംഗങ്ങൾ: എം വി ബാലകൃഷ്ണൻ, എം രാജഗോപാലൻ, പി ജനാർധനൻ, സാബു അബ്രഹാം, വി കെ രാജൻ, കെ വി കുഞ്ഞിരാമൻ, കെ ആർ ജയാനന്ദ, സി പ്രഭാകരൻ, എം സുമതി, വി വി രമേശൻ.
ജില്ലാ കമിറ്റിക്ക് പുതിയ ഓഫീസ് കെട്ടിടം നിര്‍മിച്ചതും, നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ പാര്‍ടിയുടെ വളര്‍ചയുമൊക്കെ കയ്യൂര്‍ സ്വദേശിയായ എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് അനുകൂലമായി. 19 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരെഞ്ഞടുത്തു.
ഒറ്റദിവസം കൊണ്ട് സമ്മേളനം തീർക്കേണ്ടതിനാൽ രാത്രിയും ഏറെ വൈകി നീണ്ടുനിന്ന സമ്മേളനത്തിൽ ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയായത് രാത്രി 12 മണിയോടെയടുത്താണ്. ബാലകൃഷ്ണൻ മാസ്റ്ററെ വീണ്ടും സെക്രടറിയായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം വന്നത് രാത്രി 12.10 നായിരുന്നു. സിപിഎം ജില്ലാ സമ്മേളനങ്ങളുടെ ചരിത്രത്തിൽ ഉദ്‌ഘാടനവും സംഘടനാ തെരഞ്ഞെടുപ്പും ഒറ്റ ദിവസം കൊണ്ട് പൂർത്തിയായി എന്ന അപൂർവതയും ഈ സമ്മേളനത്തിനുണ്ടായി.
Keywords: Kasaragod, CPM, Conference, District-conference, High-Court, Top-Headlines, News, Secretary, District-secretary, Elected, Committee, M V Balkrishnan Master elected as CPM Kasaragod Dist. Secretary.