city-gold-ad-for-blogger

ഇ വി എം വോടിംഗ് മെഷീനിൽ താമര ചിഹ്നം വലുത്, ഏണി ചെറുത്; യു ഡി എഫ് പ്രതിഷേധിക്കുന്നു; എൽ ഡി എഫിനും പരാതി

കാസർകോട്: (www.kasargodvartha.com 27.03.2021) നിയമസഭാ തെരെഞ്ഞടുപ്പിനുള്ള ഇ വി എം വോടിംഗ് മെഷീനിൽ ബിജെപിയുടെ താമര ചിഹ്നം വലുതും യുഡിഎഫിൻ്റെ ഏണി ചിഹ്നം ചെറുതുമാണെന്ന് പരാതി.

ഇ വി എം വോടിംഗ് മെഷീനിൽ താമര ചിഹ്നം വലുത്, ഏണി ചെറുത്; യു ഡി എഫ് പ്രതിഷേധിക്കുന്നു; എൽ ഡി എഫിനും പരാതി

കാസർകോട് ഗവ.കോളജിൽ രാഷ്ട്രീയ പാർടികളുടെ പ്രതിനിധികളോടൊപ്പം തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇവിഎം വോടിംഗ് മെഷീൻ പരിശോധിക്കുമ്പോഴാണ് തർക്കം ഉണ്ടായത്.

ഇതേതുടർന്ന് യുഡിഎഫ് പ്രതിനിധികൾ പ്രതിഷേധിക്കുകയാണ്. വിവരമറിഞ്ഞ് യുഡിഎഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്ന് പ്രചാരണം നിർത്തിവെച്ച് സ്ഥലത്തെത്തി തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചർച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരം ആയിട്ടില്ല.

ഏണി ചിഹ്നം പൊതുവെ ചെറുതായാണ് വോടിംഗ് മെഷീനിൽ കാണാറുള്ളത്. കുറച്ചു കൂടി വ്യക്തതയ്ക്ക് ഷാഡോ കൊടുക്കാറുണ്ടെന്നും എന്നാൽ ഇതൊന്നും ചെയ്യാതെ ചിഹ്നം വളരെ ചെറുതാക്കിയാണ് കൊടുത്തിരിക്കുന്നതെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നത്. ഇത് കൂടാതെ സ്വതന്ത്ര സ്ഥാനാർഥിയുടെ ടോർച് ചിഹ്നം ഒറ്റനോട്ടത്തിൽ ഏണിയുടേതിന് സാമ്യമായാണ് കൊടുത്തിരിക്കുന്നതെന്നും യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. എൻ എ നെല്ലിക്കുന്ന് എംഎൽഎ തെരെഞ്ഞടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം എൻ എ നെല്ലിക്കുന്ന് പ്രചാരണ കേന്ദ്രത്തിലേക്ക് പോയെങ്കിലും യുഡിഎഫ് പ്രതിനിധികൾ പ്രതിഷേധിച്ചു വരികയാണ്. അതേ സമയം താമര ചിഹ്നം വലുതാക്കിയതിനെതിരെ എൽഡിഎഫും പരാതി നൽകിയിട്ടുണ്ട്.

Keywords: Kasaragod, Kerala, News, Top-Headlines, Niyamasabha-Election-2021, UDF, LDF, BJP, Muslim-league, Vote, Issue, Govt.College, Logo, N.A.Nellikunnu, MLA, The lotus symbol on the EVM voting machine is large and the ladder is small; UDF protests; LDF also filed a complaint.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia