city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തിലെത്തുന്നവരെ സ്വീകരിക്കാന്‍ നിറയെ ജല്ലിക്കല്ലുകള്‍; റോഡിലെ കുഴിയില്‍ വീഴാതെ സാഹസികമായി വണ്ടിയോടിച്ച് ഡ്രൈവര്‍മാര്‍

കാസര്‍കോട്: (www.kasargodvartha.com 29.08.2021) യാത്രക്കാരെ സ്വീകരിക്കാനെന്ന വണ്ണം റോഡ് നിറയെ ജല്ലിക്കല്ലുകള്‍. അവിടെയും ഇവിടെയുമായി കുഴികള്‍. വാഹനങ്ങള്‍ കുഴിയില്‍ ചാടാതിരിക്കാന്‍ സാഹസിക യാത്ര നടത്തി ഡ്രൈവര്‍മാര്‍. വാഹനങ്ങള്‍ കുതിക്കുമ്പോള്‍ ശരീരത്തിലേക്ക് ജല്ലിക്കല്ലുകള്‍ തെറിച്ച് വീഴാതിരിക്കാന്‍ പാടുപെട്ട് കാല്‍നട യാത്രക്കാര്‍.. ആരും മൂക്കത്ത് വിരല്‍ വെച്ച് പോകുന്ന അവസ്ഥയാണ് ജില്ലാ ആസ്ഥാനത്തെ റോഡുകള്‍ക്ക് . ഇതൊന്നും ശരിയാക്കാന്‍ ആരുമില്ലേയെന്ന് ആത്മരോഷം കൊള്ളാന്‍ മാത്രം ജനങ്ങളും.
 
നഗരത്തിലെത്തുന്നവരെ സ്വീകരിക്കാന്‍ നിറയെ ജല്ലിക്കല്ലുകള്‍; റോഡിലെ കുഴിയില്‍ വീഴാതെ സാഹസികമായി വണ്ടിയോടിച്ച് ഡ്രൈവര്‍മാര്‍

പ്രസ് ക്ലബ് ജംഗ്ഷനില്‍ സര്‍കിള്‍ മുതല്‍ പുലിക്കുന്ന് റോഡ് വരെയുള്ള പാതയില്‍ ഇടതുഭാഗത്ത് റോഡ് പൊളിച്ച് ജല്ലിക്കല്ലുകള്‍ കൂട്ടിയിട്ട് മാസങ്ങളായി. പൊളിച്ച റോഡ് ഇതുവരെ പുനര്‍ നിര്‍മിച്ചിട്ടില്ല. കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപിടാനാണ് കുഴിയെടുത്തത്. പൈപിടല്‍ പൂര്‍ത്തിയായ ശേഷമാണ് ജല്ലിക്കല്ലുകള്‍ പാകി ഇട്ടിരിക്കുന്നത്. എന്നാല്‍ അതിനുശേഷം ഒരു തുടര്‍ നടപടിയും ഉണ്ടായില്ല. നഗരത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രത്തിലേക്കുള്ള പാതയുടെ കാര്യത്തില്‍ അധികൃതര്‍ക്ക് മൗനം മാത്രം. പുതിയ ബസ് സ്റ്റാന്‍ഡ് സര്‍കിളിനടുത്തുള്ള തകര്‍ന്ന റോഡിലും കുഴികളിലുമായി ഇതുപോലെ ജല്ലിക്കല്ലുകള്‍ പാകിവെച്ചിരിക്കുന്നു.

നഗര മധ്യത്തില്‍ യാത്രക്കാരെ അപകടത്തിലേക്ക് നയിക്കുന്ന ചതിക്കുഴികള്‍ അധികൃതര്‍ അടച്ചത് രണ്ട് മാസം മുമ്പാണ്. എന്നാല്‍ ഇതില്‍ പലതും വീണ്ടും കുഴികളായി രൂപം കൊണ്ടു. ട്രാഫിക് ജംഗ്ഷനിലും പുതിയ ബസ് സ്റ്റാന്‍ഡ് സര്‍കിളിനടത്തും വലിയ ആഴത്തില്‍ തന്നെയാണ് കുഴികളുള്ളത്. കെ എസ് ടി പി റോഡില്‍ ചന്ദ്രഗിരി പാലത്തിന് സമീപത്തായി മണ്ണിടിഞ്ഞ ഭാഗത്ത് ഇന്റര്‍ലോക് ചെയ്തായിരുന്നു കുഴി അടച്ചത്. പക്ഷേ ഇതിന്റെ പരിസര പ്രദേശങ്ങളില്‍ മൊത്തം കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജനറല്‍ ആശുപത്രിക്ക് മുമ്പിലായി ഒരു ഭാഗത്ത് റോഡ് തന്നെയില്ല. നേരിയ ഒരു ഭാഗത്തില്‍ കൂടിയാണ് ഇക്കണ്ട വാഹനങ്ങള്‍ എല്ലാം കടന്നുപോകുന്നത്.

പുതിയ ബസ് സ്റ്റാന്‍ഡില്‍ സര്‍കിളിനടത്തായി രണ്ട് ദിവസം മുമ്പ് ജല്ലികള്‍ പാകിയും മറ്റും റോഡ് നന്നാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും മഴ കാരണം അത് മുടങ്ങി. പാകിയിട്ടിരിക്കുന്ന ജല്ലിക്കല്ലുകള്‍ വാഹനങ്ങള്‍ക്കും ഏറെ ഭീഷണി ഉയര്‍ത്തുകയാണ്. ഇവ തെറിച്ച് വാഹനങ്ങളുടെ ഗ്ലാസുകള്‍ തകരുന്നതിനും മറ്റുകേടുപാടുകള്‍ക്കും കാരണമാകുന്നു. ഇരുചക്ര വാഹന യാത്രികര്‍ക്കാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നത്. പ്രത്യേകിച്ചും മഴക്കാലത്ത് എന്താണ് സംഭവിക്കുന്നതെന്നും പോലും അറിയാതെ പരിക്ക് പറ്റുന്ന അവസ്ഥയാണ് ഇരുചക്ര വാഹന യാത്രികര്‍ക്ക് നേരിടേണ്ടി വരുന്നത്.

എല്ലാം കൊണ്ടും അവഗണിക്കപ്പെട്ട ഒരു നാടിന്റെ രോദനമായി റോഡും കൂടി മാറിയിരിക്കുന്നു. മഴക്കാലത്ത് തകര്‍ന്ന് തരിപ്പണമായ റോഡിലൂടെ പ്രയാസപ്പെട്ട് യാത്ര ചെയ്യേണ്ട അവസ്ഥ വര്‍ഷങ്ങളായി തുടരുമ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജല്ലിക്കല്ലുകള്‍ പാകി ജനങ്ങളെ പ്രയാസപ്പെടുത്തുന്നത് എന്തിനെന്നും ഇവര്‍ ചോദ്യം ഉന്നയിക്കുന്നു.

Keywords: News, Kasaragod, Road, public place, visit, Stone, District, Government, Driver, Top-Headlines, Bus, Busstand, Lots of pebbles to receive visitors to the city.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia