മണല്‍ കയറ്റി വരികയായിരുന്ന ലോറി കാറിലിടിച്ച ശേഷം നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതരം
Nov 16, 2018, 19:03 IST
മഞ്ചേശ്വരം: (www.kasargodvartha.com 16.11.2018) മണല്‍ കയറ്റി വരികയായിരുന്ന ലോറി കാറിലിടിച്ച ശേഷം നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹൊസങ്കടി ചെക്ക്പോസ്റ്റിന് സമീപത്തെ പാലത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് അപകടമുണ്ടായത്.
മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി മഞ്ജുനാഥയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മഞ്ജുനാഥയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണല്‍ കയറ്റി വരികയായിരുന്ന ലോറി എതിരെ വരികയായിരുന്ന ഡസ്റ്റര്‍ കാറിലിടിച്ച ശേഷം പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ലോറിയില്‍ നിന്നും മഞ്ജുനാഥയെ പുറത്തെടുത്തത്. തുടര്‍ന്ന് ഡി വൈ എസ് പി എം വി സുകുമാരന്റെ വാഹനത്തില്‍ ഉപ്പളയിലെ സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു. നിലഗുരുതരമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മംഗളൂരുവിലേക്ക് മാറ്റി.
അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, news, Manjeshwaram, Driver, Injured, Top-Headlines, Hosangadi, Accident, Lorry driver seriously injured in Accident
< !- START disable copy paste -->