പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിര
Jul 10, 2017, 23:59 IST
കോഴിക്കോട്: (www.kasargodvartha.com 10.07.2017) ചൊവ്വാഴ്ചത്തെ പെട്രോള്‍ പമ്പ് സമരം മുന്നില്‍ കണ്ട് പമ്പുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിര. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് പമ്പുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടത്. പലരും ഏറെ വൈകിയാണ് സമരത്തെ കുറിച്ചറിഞ്ഞത്.
വാഹനങ്ങളുടെ നിര റോഡരികിലേക്കും നീണ്ടതോടെ നഗരത്തില്‍ പലസ്ഥലത്തും ഗതാഗത തടസവും ഉണ്ടായിരുന്നു. വാഹനങ്ങളില്‍ എത്തിയവര്‍ തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കവുമുണ്ടായി. സമരത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ തന്നെ സ്റ്റോക്ക് എടുക്കുന്നത് പമ്പുകള്‍ നിര്‍ത്തിയിരുന്നു. ഇതുമൂലം ചില പമ്പുകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ പെട്രോള്‍ സ്റ്റോക്ക് ഇല്ല എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വാഹന ഉടമകളെ ഏറെ വലച്ചു. പല പമ്പുകളിലും പെട്രോള്‍ നേരത്തെ തന്നെ തീര്‍ന്നതിനാല്‍ ഇന്ധനമുള്ള പമ്പുകളില്‍ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്ധനവില ദിവസേന മാറുന്ന സമ്പ്രദായം നിലവില്‍ വന്നതു മുതല്‍ വന്‍ നഷ്ടമാണ് നേരിടുന്നതെന്നും ഇത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ധ രാത്രി വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. അതേസമയം ബുധനാഴ്ച പമ്പുകള്‍ വീണ്ടും തുറക്കുമെങ്കിലും വ്യാഴാഴ്ച വരെ ഇന്ധനത്തിനു ക്ഷാമം വരാനിടയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Petrol-pump, Strike, Vehicles, Long Que, Fuel, Petrol, Dealers.