ലോക്‌സഭാ തിരഞ്ഞെടുപ്പ്: കാസര്‍കോട്ട് സി പി എം സാധ്യത കല്‍പിക്കുന്ന മത്സരാര്‍ത്ഥികളുടെ ലിസ്റ്റില്‍ വിജുകൃഷ്ണനും
Dec 27, 2018, 18:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2018) ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. വിജു കൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ വിജുകൃഷ്ണന്‍ കരിവെള്ളൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സെന്ററുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിജുവിനെ പാര്‍ലിമെന്റില്‍ എത്തിക്കാന്‍ പോളിറ്റ് ബ്യൂറോക്കും താല്‍പ്പര്യമുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ നാസിക് മുതല്‍ മുംബൈയിലെ ആസാദ് മൈതാനം വരെ നടത്തിയ കര്‍ഷകരുടെ ലോംഗ് മാര്‍ച്ചിന് നേതൃത്വം നല്‍കി അഖിലേന്ത്യാ കിസാന്‍ സഭയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ വിജുകൃഷ്ണന്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിജുവിന്റെ നേതൃത്വപാടവമാണ് കര്‍ഷക മാര്‍ച്ച് വന്‍ വിജയമാക്കിയതെന്ന് സിപിഎം നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ബംഗളൂരു ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ വിജുകൃഷ്ണന്‍ കരിവെള്ളൂര്‍ ഓണക്കുന്നിലെ ഡോ. പി കൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ്.
ഉദാരവല്‍ക്കരണ നയങ്ങള്‍ കേരളത്തിലെയും ആന്ധ്രയിലെയും കര്‍ഷകരെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തിലാണ് വിജുകൃഷ്ണന്‍ പിഎച്ച്ഡി ഗവേഷണം നടത്തിയത്. ബംഗളൂരു സെന്റ് ജോസഫ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയായിരിക്കെ ജോലി രാജിവെച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയത്. കര്‍ഷക ആത്മഹത്യ വര്‍ദ്ധിച്ചുവന്നതോടെ അവര്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിച്ച വിജുകൃഷ്ണന്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലാണ് കേന്ദ്ര കമ്മിറ്റിയിലെത്തിയത്.
ഡല്‍ഹി ജെഎന്‍യുവില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ടായിരിക്കെ സമരങ്ങളുടെ മുന്‍നിരയിലുണ്ടായി. 2009 മുതല്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന ഇദ്ദേഹം കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന കര്‍ഷക സമരങ്ങളുടെ മുഖ്യ സംഘാടകനായിരുന്നു. ഇടതുമുന്നണി ഒന്നരലക്ഷം വോട്ടിന്റെ വരെ ഭൂരിപക്ഷം നേടിയിരുന്ന കാസര്‍കോട്ട് കഴിഞ്ഞ തവണ പി കരുണാകരന്‍ ടി സിദ്ദീഖിനോട് 6921 വോട്ടിനാണ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 1,72,846 വോട്ടും നേടിയിരുന്നു.
അതേസമയം എല്‍ ഡി എഫിന്റെ സാധ്യത കല്‍പിക്കുന്ന മത്സരാര്‍ത്ഥികളുടെ ലിസ്റ്റില്‍ കെ പി സതീശ് ചന്ദ്രന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കണ്ണൂരില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നതായാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, CPM, Loksabha Election; Vijukrishnan in Candidates list
< !- START disable copy paste -->