Police Action | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർകോട്ട് ക്രിമിനലുകൾക്ക് മുട്ടൻ പണി വരുന്നു; 24 പേർക്കെതിരെ കാപ ചുമത്തും; 7 പേരെ നാട് കടത്തും; ജില്ലയിൽ അക്രമം നടത്തി അയൽ സംസ്ഥാനങ്ങളിൽ കഴിയുന്നവരെ പിടികൂടാനും നീക്കം തുടങ്ങി; വാറന്റ് പ്രതികളായ 240 പേർ ഉടൻ അകത്താകും; മുന്നറിയിപ്പ് വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി
Mar 18, 2024, 14:52 IST
കാസർകോട്: (KasargodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടപടി കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി 24 പേർക്കെതിരെ കാപ ചുമത്താൻ റിപോർട് തയ്യാറാക്കിയിട്ടുണ്ട്. 12 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇതിൽ ഏഴ് പേരെ നാട് കടത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഐജിയുടെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. വാറന്റ് കേസിൽ പ്രതികളായവരുടെ പൊലീസിന്റെ കൈവശമുള്ള വിവരങ്ങളും കോടതിയിൽ നിന്ന് ശേഖരിച്ച വിവരങ്ങളും അടിസ്ഥാനമാക്കി 240 പേർക്കെതിരെ നടപടി തുടങ്ങി.
പൊലീസ് റെയ്‌ഡ് ശക്തമാക്കിയതോടെ മാളത്തിലൊച്ച പലരും കോടതിയിൽ കീഴടങ്ങി ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ദിവസവും 35 പേരെ വീതം കണ്ടെത്താനാണ് തീരുമാനം. വിവിധ കേസുകളിൽ കോടതിയിൽ ഹാജരാകാതെ വർഷങ്ങളായി മുങ്ങി നടക്കുന്നവരെ കണ്ടെത്താനും റെയ്‌ഡ് ആരംഭിച്ചു. ഇതിൽ 180 പേരെ അറസ്റ്റ് ചെയ്തു. ജില്ലയുടെ വിവിധ അതിർത്തികളിൽ അക്രമികളെ കണ്ടെത്താൻ പരിശോധന തുടങ്ങിയിട്ടുണ്ട്. 18 അതിർത്തി പ്രദേശങ്ങളിലാണ് പൊലീസിന്റെ നിരീക്ഷണമുള്ളത്. മദ്യക്കടത്ത് അടക്കം തടയാൻ എക്സൈസുമായി സഹകരിച്ച് റെയ്ഡ് തുടങ്ങിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു.
കുറ്റകൃത്യം നടത്തി അതിർത്തി വഴി രക്ഷപ്പെടുന്നവരെ കണ്ടെത്താൻ ദക്ഷിണ കന്നഡ, കൂർഗ് ജില്ലാ പൊലീസ് മേധാവികളുമായുള്ള ഉന്നതതല യോഗം ചേർന്നതായും കുറ്റവാളികളെ കണ്ടെത്തി പരസ്‌പരം ഏൽപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സിആർപിസി 107, 110 വകുപ്പുകൾ അനുസരിച്ച് 240 പേർക്കെതിരെയും നടപടി തുടങ്ങിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് വോടർമാർക്കിടയിൽ സുരക്ഷിത ബോധം ഉണ്ടാക്കാൻ സിആർപിഎഫിന്റെ പ്ലാറ്റൂണുകൾ രണ്ട് ദിവസത്തിനകം ജില്ലയിലെത്തുമെന്നും കാസർകോട് കലക്ട്രേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.