city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Flex Board | സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സി പി എം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് വോട് തേടി 15 അടി ഉയരമുള്ള കൂറ്റൻ ബോർഡ് സ്ഥാപിച്ചു

രാജപുരം: (KasargodVartha) കാസർകോട് പാർലമെൻ്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പേര് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവർത്തകർ ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് വോട് തേടി കൂറ്റൻ ഫ്‌ലക്‌സ് ബോർഡ് റോഡരികിൽ സ്ഥാപിച്ചു. പാണത്തൂർ റോഡിൽ രാജപുരത്തിനും വണ്ണാത്തിക്കാനത്തിനും ഇടയിൽ ടാഗോർ പബ്ലിക് സ്‌കൂളിന് സമീപമാണ് 15 അടി ഉയരവും 15 അടി വീതിയുമുള്ള ബോർഡ് സ്ഥാപിച്ചത്.
  
Flex Board | സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സി പി എം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് വോട് തേടി 15 അടി ഉയരമുള്ള കൂറ്റൻ ബോർഡ് സ്ഥാപിച്ചു

സ്ഥാനാർഥി പ്രഖ്യാപനം വരും മുമ്പുതന്നെ നേതൃത്വം തകൃതിയായ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് ഫ്‌ലക്‌സ് ബോർഡ് എന്ന് കരുതുന്നു. അടുത്ത ചൊവ്വാഴ്ചയോടെ സിപിഎം സ്ഥാനാർഥിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ബാലകൃഷ്ണൻ മാസ്റ്ററും കളത്തിലിറങ്ങുമെന്നാണ് വിവരം. കല്യോട്ടെ ശരത് ലാൽ, കൃപേഷ് ഇരട്ടകൊലപാതകം, ശബരിമലയിലെ സ്ത്രീ പ്രവേശനം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി കാസർകോട്ട് കഴിഞ്ഞതവണ യുഡിഎഫ് വൻ മുന്നേറ്റം നടത്തിയിരുന്നു. ഇത്തവണ പിണറായി സർകാരിൻ്റെ ഭരണവിരുദ്ധവികാരം തുണയ്ക്കുമെന്നാണ് യുഡിഎഫിൻ്റെ കണക്ക് കൂട്ടൽ.

അരലക്ഷത്തിൽ കുറയാത്ത വോടിന് എൽഡിഎഫ് സ്ഥാനാർഥിയെ ഇത്തവണ വിജയിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ഇടത് നേതാക്കളും പ്രവർത്തകരും സടകുഴഞ്ഞ് പ്രവർത്തിക്കുന്നത്. അതേസമയം പാർടിക്കുള്ളിലെ ചില അടിയൊഴുക്കുകൾ സിപിഎമിനെ ആശങ്കയിലാക്കുന്നുണ്ട്. വിപിപി മുസ്ത്വഫയെ പോലുള്ള നേതാക്കളെ തഴഞ്ഞതിൽ പാർടിയിലെ ഒരു വിഭാഗം മുറുമുറുക്കുന്നുണ്ടെന്നാണ് പറയുന്നത്.

ന്യൂനപക്ഷ വോടുകൾ ആകർഷിക്കാൻ മുസ്ത്വഫയുടെ സ്ഥാനാർഥിത്വത്തിന് കഴിയുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെറുവത്തൂരിലെ കൺസ്യൂമർ ഫെഡ് മദ്യശാല വിവാദം കെട്ടടങ്ങാത്തതും സിപിഎമിനെ ആശങ്കയിലാക്കുന്നുണ്ട്. എന്നിരുന്നാലും ഇടതുപക്ഷത്തിന് വ്യക്തമായി സ്വാധീനമുള്ള മണ്ഡലത്തിൽ വിജയം സുനിശ്ചിതമാണെന്നാണ് ഇടത് അനുഭാവികൾ പറയുന്നത്.
  
Flex Board | സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സി പി എം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് വോട് തേടി 15 അടി ഉയരമുള്ള കൂറ്റൻ ബോർഡ് സ്ഥാപിച്ചു

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok Sabha Election: MV Balakrishnan Master's huge flex board installed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia