city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക് ഡൗൺ; തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, വര്‍ക് ഷോപുകള്‍ തുറക്കാം; ചെത്തുകല്ല് വെട്ടിയെടുക്കാനും അനുമതി; വിവാഹ പാര്‍ടികള്‍ക്ക് കടകളിലെത്താം; അറിയാം കാസർകോട്ടെ ഇളവുകൾ

കാസർകോട്: (www.kasargodvartha.com 02.06.2021) കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് ഏർപെടുത്തിയ ലോക് ഡൗൺ നീട്ടിയിട്ടുണ്ടെങ്കിലും ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും അറിയാം.
< !- START disable copy paste -->
ലോക് ഡൗൺ; തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, വര്‍ക് ഷോപുകള്‍ തുറക്കാം; ചെത്തുകല്ല് വെട്ടിയെടുക്കാനും അനുമതി; വിവാഹ പാര്‍ടികള്‍ക്ക് കടകളിലെത്താം; അറിയാം കാസർകോട്ടെ ഇളവുകൾ



1. പഴം, പച്ചക്കറി, പലചരക്ക്, പാല്‍, പാല്‍ ഉത്പന്ന കടകള്‍, ഹോടെലുകള്‍, ബേകറികള്‍, ഇറച്ചി, മീൻ, (ഹോടെലുകളിലും ബേകറികളിലും പാഴ്‌സല്‍ മാത്രം) സഹകരണ സംഘം സ്റ്റോറുകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7.30 വരെ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാം.

2. തുണിക്കടകള്‍, സ്വര്‍ണക്കടകള്‍ (ഓണ്‍ലൈന്‍ വ്യാപാരവും ഹോം ഡെലിവറിയും മാത്രം). വിവാഹ പാര്‍ടികള്‍ക്ക് മാത്രം കടകളിലെത്താം. ക്ഷണക്കത്ത് കയ്യില്‍ കരുതണം. ഒമ്പത് മുതല്‍ അഞ്ച് വരെ മാത്രം (തിങ്കള്‍, ബുധന്‍, വെള്ളി)

3. വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ട് അഞ്ച് വരെ (തിങ്കള്‍, ബുധന്‍, വെള്ളി) തുറന്ന് പ്രവർത്തിക്കാം.

4. ബാങ്കുകള്‍ വൈകീട്ട് അഞ്ചു വരെ (തിങ്കള്‍, ബുധന്‍, വെള്ളി) തുറന്ന് പ്രവർത്തിക്കാം.

5. എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയര്‍, കശുവണ്ടി, പ്രിന്റിങ് ഉള്‍പെടെ) ആവശ്യമായ ജീവനക്കാരെ (50 ശതമാനത്തില്‍ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം.

6. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാകേജിങ് ഉള്‍പെടെ) നല്‍കുന്ന സ്ഥാപനങ്ങള്‍/കടകള്‍ തുറക്കാം വൈകീട്ട് അഞ്ച് വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ.

7. വര്‍ക് ഷോപുകള്‍, ടയര്‍ റീസോളിംഗ്, പഞ്ചര്‍ സെര്‍വീസ്, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വര്‍ക് ഷോപുകള്‍, കെട്ടിട നിര്‍മാണാവശ്യത്തിനുള്ള തടി വര്‍ക് ഷോപുകള്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 7.30 വരെ (ശനി, ഞായര്‍) തുറന്നു പ്രവര്‍ത്തിക്കാം.

8. കണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍, കണ്ണട, ശ്രവണ സഹായി വില്പന കേന്ദ്രങ്ങള്‍, കൃത്രിമക്കാല്‍ വില്ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പ് നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍ ഫോണും കമ്പ്യൂടെറും അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ ( ചൊവ്വ, ശനി) തുറന്നു പ്രവര്‍ത്തിക്കാം.

9. ഓടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്സ് വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം

10. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികളും, പെയിന്റിംഗ്, ഇലക്ട്രികല്‍, പ്ലംബിംഗ് ഉത്പന്നങ്ങള്‍, മറ്റ് കെട്ടിട നിര്‍മാണ സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ തുറക്കാം

11. റേഷന്‍കട രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ (തിങ്കള്‍ മുതല്‍ ശനി വരെ) തുറന്നു പ്രവര്‍ത്തിക്കാം.

12. വെട്ടുകല്ല്/ ചെത്തുകല്ല് ഇവ വെട്ടിയെടുക്കാനും ഇവ വാഹനങ്ങളില്‍ കൊണ്ടു പോകുന്നതിനും അനുമതി.

13. റബർ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ഇടുവാനും അതിനാവശ്യമുള്ള സാധന സാമഗ്രികള്‍ വില്‍ക്കുന്ന കടക്കള്‍ക്കും അനുമതി

14 . മലഞ്ചരക്ക് വ്യാപാരം നടത്തുന്നതിന് ചൊവ്വാഴ്ച അനുമതി

15. ക്രഷറുകള്‍, കാലിത്തീറ്റ, കോഴിത്തീറ്റ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7.30 വരെ തുറക്കാം (തിങ്കള്‍ മുതല്‍ ശനി വരെ)

16. കോവിഡ് പ്രോടോകോള്‍ പാലിച്ച് കൊണ്ട് പൊതു സ്ഥലങ്ങളില്‍ വ്യായാമങ്ങള്‍ നടത്താം. രാവിലെ അഞ്ച് മുതല്‍ ഏഴ് വരെയും വൈകിട്ട് ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയും വ്യായാമങ്ങള്‍ ചെയ്യാം.

17. ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം നല്‍കി അത് മാറ്റാന്‍ അനുവദിക്കും.

18. കള്ളുഷാപുകളില്‍ കള്ള് പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോടോകോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്.

Keywords:  Kasaragod, Top-Headlines, Kerala, News, Lockdown, Shop, Mask, COVID-19, Corona, Lockdown; Clothing stores, jewelry stores, and workshops may open; Know concessions in Kasargode.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia