city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക് ഡൗണ്‍: ആറ് ബസുകളിലായി 150 മലയാളികൾ ഗോവയിൽ നിന്നും നാട്ടിലേക്ക്, കൈത്താങ്ങായി ഫാഗ്മ

പനാജി: (www.kasargodvartha.com 26.05.2020) ലോക്ക്ഡൗണില്‍ ഗോവയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഫാഗ്മ (ഫെഡറേഷന്‍ ഒഫ് ആള്‍ ഗോവ മലയാളി അസോസിയേഷന്‍സ്) മൂന്നാം ഘട്ടത്തിൽ ഏർപ്പെടുത്തിയ ആറ് ബസുകള്‍ ഒരുമിച്ച് യാത്ര തിരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 150 യാത്രക്കാരാണ് ഉള്ളത്. കാസർകോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലേക്കാണ് സര്‍വീസ്.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂർണമായും പാലിച്ച് നടത്തുന്ന യാത്രയില്‍ വേണ്ടുന്ന മാസ്‌ക്കുകള്‍, ഹാന്റ് ഗ്ലൗസുകള്‍, അവശ്യമരുന്നുകൾ, കുടിവെള്ളം, ലഘുഭക്ഷണം എന്നിവയും ഫാഗ്മ തന്നെ ഒരുക്കി. വിവിധയിടങ്ങളിൽ  ഭക്ഷണത്തിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് ഫാഗ്മ വാഹനങ്ങള്‍ അയക്കുന്നത്.

ലോക് ഡൗണ്‍: ആറ് ബസുകളിലായി 150 മലയാളികൾ ഗോവയിൽ നിന്നും നാട്ടിലേക്ക്, കൈത്താങ്ങായി ഫാഗ്മ


നേരത്തെ പനാജിയിൽ നിന്നും ആദ്യഘട്ടത്തില്‍ 50 യാത്രക്കാരുമായി രണ്ട് ബസുകളാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്. കഴിഞ്ഞയാഴ്ച രണ്ട് ബസുകള്‍ കൂടി സർവീസ് നടത്തി. ഇതിനുപിന്നാലെയാണ് മൂന്നാം ഘട്ടത്തിൽ ആറ് ബസുകൾ സജ്ജമാക്കിയത്. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ എങ്ങനെ നാട്ടിലെത്തുമെന്ന് ആശങ്കപ്പെട്ടു ഗോവൻ മലയാളികൾക്ക് കൈത്താങ്ങാവുകയായിരുന്നു ഫാഗ്മ. കദംബ കോര്‍പ്പറേഷന്റെ ബസുകലാണ് സർവീസ് നടത്തുന്നത്. ജോലി നഷ്ടമായവരും പല അസുഖങ്ങള്‍ക്ക് ചികിത്സ വേണ്ടവരും സ്ത്രീകളും, കുട്ടികൾക്കുമെല്ലാം ഈ സേവനം ഏറെ ഗുണപ്രദമായി. നിശ്ചിത തുക ഈടാക്കിയാണ് ബസ് സര്‍വീസ് നടത്തുന്നതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇളവുകള്‍ നല്‍കുന്നുണ്ട്.

ഇതിനകം 10 ബസുകളില്‍ 250 പേരെ സുരക്ഷിതമായി നാടുകളിലെത്തിക്കാന്‍ സാധിച്ചതിൽ ഫാഗ്മക്കും അംഗസംഘടനകൾക്കും തികഞ്ഞ അഭിമാനമുണ്ടെന്ന്  പ്രസിഡന്റ് വാസു നായര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ലോക് ഡൗണ്‍: ആറ് ബസുകളിലായി 150 മലയാളികൾ ഗോവയിൽ നിന്നും നാട്ടിലേക്ക്, കൈത്താങ്ങായി ഫാഗ്മ


Keywords: Kasaragod, Kerala, news, Top-Headlines, Lock down: 150 Malayalees to Home land from Goa
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia