city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Guidance | വിദ്യാർഥികൾക്ക് സൗജന്യ കരിയർ-ഉപരിപഠന മാർഗ നിർദേശ ക്ലാസ് നൽകാൻ ലിവ് ടു സ്‌മൈൽ ഫൗൻഡേഷൻ

കാസർകോട്: (KasargodVartha) വിദ്യാർഥികൾക്ക് സൗജന്യ കരിയർ-ഉപരിപഠന മാർഗ നിർദേശ ക്ലാസ് നൽകുമെന്ന് ലിവ് ടു സ്‌മൈൽ ഫൗൻഡേഷൻ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ആയിരം സ്കൂളുകളിൽ സൗജന്യമായി കരിയർ ഓറിയന്റേഷൻ ക്ലാസുകളും ഒരു ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ അഭിരുചി പരീക്ഷയും നൽകാനാണ് ഫ്യൂചർ ഫോകസ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Guidance | വിദ്യാർഥികൾക്ക് സൗജന്യ കരിയർ-ഉപരിപഠന മാർഗ നിർദേശ ക്ലാസ് നൽകാൻ ലിവ് ടു സ്‌മൈൽ ഫൗൻഡേഷൻ

 പദ്ധതിയുടെ ഭാഗമായി സോഷ്യൽ വർക്, മനഃശാസ്ത്രം എന്നിവയിൽ ബിരുദ-ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരവും ലഭ്യമാക്കുന്നതായും തിരഞ്ഞെടുക്കപ്പെടുന്നവർക്ക്, സംസ്ഥാനത്തെ വ്യത്യസ്ത കേന്ദ്രങ്ങളിൽ നടക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമുകളിലൂടെ വിദഗ്ധ പരിശീലനം നൽകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ നിർമൽ കുമാർ, അഹ്‌മദ്‌ ശെറിൻ, ഇർഫാദ് മായിപ്പാടി, ഇസ്മാഈൽ ആലൂർ, പി കാവ്യ, ഖലീൽ തുടങ്ങിയവർ പങ്കെടുത്തു.

Keywords: Smile,Foundation,Guidance,Kasaragod,Students,Career,Class,Education,higher,Teacher Live to Smile Foundation to provide free career-higher education guidance class to students

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia