Vasu Chorode | സാഹിത്യ- സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു
Jan 31, 2024, 10:20 IST
തൃക്കരിപ്പൂർ: (KasaragodVartha) പടന്ന എം ആർ ഹയർ സെകൻഡറി സ്കൂളിലെ മുൻ പ്രധാനധ്യാപകനും സാഹിത്യ- സാംസ്കാരിക പ്രവർത്തകനുമായ വാസു ചോറോട് (75) അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ പയ്യന്നൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വടകര ചോറോട് സ്വദേശിയായ വാസു വർഷങ്ങളായി ഉദിനൂരിലാണ് കുടുംബസമേതം താമസിക്കുന്നത്.
എഴുത്തുകാരൻ, പ്രഭാഷകൻ, കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ഹൊസ്ദുർഗ് താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രടറി, സംസ്ഥാന കമിറ്റിയംഗം, കേരള സംഗീത നാടക അകാഡമി അംഗം എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു.
വാഗ്മിയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട് ഭരണസമിതി അംഗവുമായിരുന്നു. വാസു മാസ്റ്റർക്ക് ഒരു പാട് ശിഷ്യ സമ്പത്ത് ഉണ്ട്. തടിയൻ കൊവ്വൽ കൈരളീ ഗ്രന്ഥാലയം, മനീഷ തീയറ്റേർസ് തുടങ്ങിയവയുടെ സാരഥിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ചന്ദ്രമതി (റിട. അധ്യാപിക , എടച്ചാകൈ). മക്കൾ: ഡോ.സുരഭി ചന്ദ്രൻ, സുർജിത്. ബുധനാഴ്ച രാവിലെ 11 മണിക്ക് ഉദിനൂർ പോട്ടച്ചാൽ ഇ എം എസ് സ്മാരക വായനശാലയിൽ പൊതുദർശനത്തിനു വെച്ച ശേഷം ഒരു മണിയോടെ ഉദിനൂർ വാതക ശ്മശാനത്തിൽ സംസ്കാരം നടത്തും.
Keywords: Obituary, Vasu Chorode, Malayalam News, Padanna, Literary and Cultural Activist, Thrikaripur, Vadakara Chorode, Payyanur, Writer, Lecturer, Literary and cultural activist Vasu Chorod passed away. < !- START disable copy paste -->
എഴുത്തുകാരൻ, പ്രഭാഷകൻ, കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ഹൊസ്ദുർഗ് താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രടറി, സംസ്ഥാന കമിറ്റിയംഗം, കേരള സംഗീത നാടക അകാഡമി അംഗം എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു.
വാഗ്മിയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട് ഭരണസമിതി അംഗവുമായിരുന്നു. വാസു മാസ്റ്റർക്ക് ഒരു പാട് ശിഷ്യ സമ്പത്ത് ഉണ്ട്. തടിയൻ കൊവ്വൽ കൈരളീ ഗ്രന്ഥാലയം, മനീഷ തീയറ്റേർസ് തുടങ്ങിയവയുടെ സാരഥിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ചന്ദ്രമതി (റിട. അധ്യാപിക , എടച്ചാകൈ). മക്കൾ: ഡോ.സുരഭി ചന്ദ്രൻ, സുർജിത്. ബുധനാഴ്ച രാവിലെ 11 മണിക്ക് ഉദിനൂർ പോട്ടച്ചാൽ ഇ എം എസ് സ്മാരക വായനശാലയിൽ പൊതുദർശനത്തിനു വെച്ച ശേഷം ഒരു മണിയോടെ ഉദിനൂർ വാതക ശ്മശാനത്തിൽ സംസ്കാരം നടത്തും.
Keywords: Obituary, Vasu Chorode, Malayalam News, Padanna, Literary and Cultural Activist, Thrikaripur, Vadakara Chorode, Payyanur, Writer, Lecturer, Literary and cultural activist Vasu Chorod passed away.