city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Liquor store | ചെറുവത്തൂരില്‍ സിപിഎമിന് തലവേദനയായി മദ്യശാല; ദിവസം കഴിയുന്തോറും പ്രതികരണങ്ങളുടെ ശക്തി കൂടുന്നു; പാര്‍ടിയെ വിമര്‍ശിച്ച് ബാനര്‍കെട്ടി; ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങലയുമായി സഹകരിക്കില്ലെന്നും ഒരുവിഭാഗം

ചെറുവത്തൂര്‍: (KasargodVartha) കണ്‍സ്യൂമര്‍ഫെഡ് മദ്യശാല പ്രവര്‍ത്തനം തുടങ്ങി ഒറ്റദിവസം കൊണ്ട് പൂട്ടിയ സംഭവം സിപിഎമിന് തീരാ തലവേദനയായി. മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ട് 13 ദിവസമായി സിഐടിയുവിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തിവരികയാണ്. ദിവസം കഴിയുന്തോറും പ്രതികരണങ്ങളുടെ ശക്തി കൂടി വരുന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതിനിടയില്‍ പാര്‍ടിയെ രൂക്ഷമായി വിമര്‍ശിച്ച് വെങ്ങാട്ട് സഖാക്കള്‍ എന്നപേരില്‍ ബാനര്‍ സ്ഥാപിച്ചതോടെ പ്രതികരണങ്ങള്‍ പരസ്യമായി തന്നെ നടന്നുവരികയാണ്.

Liquor store | ചെറുവത്തൂരില്‍ സിപിഎമിന് തലവേദനയായി മദ്യശാല; ദിവസം കഴിയുന്തോറും പ്രതികരണങ്ങളുടെ ശക്തി കൂടുന്നു; പാര്‍ടിയെ വിമര്‍ശിച്ച് ബാനര്‍കെട്ടി; ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങലയുമായി സഹകരിക്കില്ലെന്നും ഒരുവിഭാഗം

അതിനിടെ ജനുവരി 20ന് ഡിവൈഎഫ്‌ഐ കേന്ദ്രസര്‍കാരിനെതിരെ നടത്തുന്ന മനുഷ്യചങ്ങലയുമായി സഹകരിക്കില്ലെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണവും ശക്തമായിട്ടുണ്ട്. പ്രാദേശിക പ്രശ്‌നം എന്ന് പറഞ്ഞ് സിപിഎം നേതൃത്വം പ്രശ്‌നത്തെ ലഘൂകരിച്ച് കാണാനാണ് ശ്രമിക്കുന്നത്. രണ്ട് ബ്രാഞ്ച് കമിറ്റികളും ലോകല്‍ കമിറ്റിയും ഏരിയാ കമിറ്റിയും യോഗം ചേര്‍ന്ന്, പൂട്ടിയ മദ്യശാല ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിന് റിപോർട് നല്‍കിയിട്ടുണ്ട്. ജില്ലാ നേതൃത്വം കീഴ്ഘടകങ്ങളുടെ അഭ്യര്‍ത്ഥന ഇനിയും പരിഗണിച്ചിട്ടില്ലെന്നാണ് വിവരം.

സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും സിപിഎം നേത്യത്വത്തെ വെല്ലുവിളിച്ചും 'വെങ്ങാട്ട് സഖാക്കള്‍, കാരിയില്‍ സഖാക്കള്‍' എന്ന പേരുകളില്‍ ഒരുകൂട്ടം പാര്‍ടി പ്രവര്‍ത്തകര്‍ കണ്‍സ്യൂമര്‍ഫെഡ് ഔട് ലെറ്റിന് മുന്നിലും ചെറുവത്തൂര്‍ ടൗണിലും ബാനര്‍ സ്ഥാപിച്ചത് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രവര്‍ത്തകരുടെ രോഷം ശമിപ്പിക്കാന്‍ നേതാക്കള്‍ ഒന്നും തന്നെ രംഗത്തിറങ്ങുന്നില്ലെന്നതും ശ്രദ്ധേയമാണ്. 'പൊതുജനം കഴുതകളല്ല, ഇനിയും ഈഗോ ആണോ...? അതോ വല്ലവന്റെയും എച്ചില്‍ പണം വാങ്ങി പ്രസ്ഥാനത്തെ അവന്റെ കാലില്‍ അടിയറവ് വെച്ചോ...' എന്ന് ചോദിച്ചുകൊണ്ടുള്ള ബാനറില്‍ പാര്‍ടി നേതൃത്വത്തെ രൂക്ഷമായ വിമര്‍ശിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്.
 
Liquor store | ചെറുവത്തൂരില്‍ സിപിഎമിന് തലവേദനയായി മദ്യശാല; ദിവസം കഴിയുന്തോറും പ്രതികരണങ്ങളുടെ ശക്തി കൂടുന്നു; പാര്‍ടിയെ വിമര്‍ശിച്ച് ബാനര്‍കെട്ടി; ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങലയുമായി സഹകരിക്കില്ലെന്നും ഒരുവിഭാഗം

'ഈ പ്രസ്ഥാനം നിങ്ങളല്ലെന്ന സത്യം ഓര്‍ക്കൂ. ഞങ്ങള്‍ ജനങ്ങളാണ് ഈ പ്രസ്ഥാനം, നേതാവ് ആരാവണമെന്നത് താഴെതട്ടില്‍ നിന്നാണ് തീരുമാനമെടുക്കുക. ഇഎംഎസ്, എകെജി, നായനാര്‍, കൃഷ്ണപിള്ള, കയ്യൂര്‍, കരിവെള്ളൂര്‍ സഖാക്കള്‍... ധീരന്മാരുടെ വീരകഥകള്‍ കേട്ട് ചെങ്കൊടിയേന്തിയവരാണ് ഞങ്ങള്‍ അല്ലാതെ നിങ്ങളെ കണ്ട് കൂടെവന്നവരല്ല. നിങ്ങള്‍ ഇപ്പോള്‍ തെറ്റിന്റെ വഴിയിലാണ്, തിരുത്തി തൊഴിലാളികളുടെ കൂടെ കൂടുക.
  
Liquor store | ചെറുവത്തൂരില്‍ സിപിഎമിന് തലവേദനയായി മദ്യശാല; ദിവസം കഴിയുന്തോറും പ്രതികരണങ്ങളുടെ ശക്തി കൂടുന്നു; പാര്‍ടിയെ വിമര്‍ശിച്ച് ബാനര്‍കെട്ടി; ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങലയുമായി സഹകരിക്കില്ലെന്നും ഒരുവിഭാഗം

മുതലാളിക്ക് കുട്ടുനിന്നാല്‍ നിങ്ങള്‍ നാളെ എവിടെയിരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും', തുടങ്ങിയ വാചകങ്ങളാണ് ബാനറില്‍ ഉള്ളത്. പാര്‍ടിയുടെ ശക്തികേന്ദ്രമായ ചെറുവത്തൂരില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് കൊണ്ട് ബാനര്‍ കെട്ടിയത് ചരിത്രത്തില്‍ ആദ്യമാണ്.

കണ്‍സ്യൂമര്‍ഫെഡ് ഔട് ലെറ്റില്‍ സൂക്ഷിച്ച മദ്യം നീക്കം ചെയ്യാന്‍ കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും എത്തിയത് പ്രവര്‍ത്തകര്‍ ചെറുത്ത് തോല്‍പ്പിച്ചിരുന്നു. കണക്കെടുപ്പ് നടത്താൻ എക്‌സൈസ് കണ്‍സ്യൂമര്‍ഫെഡിന് കത്ത് നല്‍കിയിട്ടുണ്ട്. മദ്യം മാറ്റാന്‍ എക്‌സൈസ് രേഖാമൂലം കത്ത് നല്‍കിയതോടെ കണ്‍സ്യൂമര്‍ഫെഡിന് മദ്യം മാറ്റാന്‍ ഉടന്‍ തയ്യാറാകേണ്ടിവരും. മദ്യം മാറ്റാന്‍ അനുവദിക്കില്ലെന്ന് സിഐടിയു പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ പൊലീസ് സഹായം തേടേണ്ടിവരുമെന്നാണ് കണ്‍സ്യൂമര്‍ഫെഡ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. പ്രശ്‌നം സംഘര്‍ഷത്തിലേക്ക് വഴിമാറിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നേതൃത്വത്തിനായിരിക്കുമെന്നാണ് ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Cheruvathur, Liquor Store, Headache, Consumer Fed, Liquor store become headache for CPM in Cheruvathur. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia