city-gold-ad-for-blogger

Railway | ജനറേറ്ററില്ല, വൈദ്യുതി നിലച്ചാല്‍ കാസർകോട് റെയില്‍വേ സ്റ്റേഷനിൽ ലിഫ്റ്റ് പണിമുടക്കും; മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും ദുരിതം; വന്ദേ ഭാരതിലെ യാത്രക്കാർ കുടുങ്ങി

കാസർകോട്: (KasargodVartha) വൈദ്യുതി മുടങ്ങിയാൽ കാസർകോട് റെയില്‍വേ സ്റ്റേഷനിൽ യാത്രക്കാർക്ക് ദുരിതം. ലിഫ്റ്റ് ഉൾപെടെ യാത്രക്കാർക്കുള്ള സൗകര്യങ്ങളെയാണ് ബാധിക്കുന്നത്. ജനറേറ്റര്‍ സംവിധാനമില്ലാത്തതാണ് പ്രശ്‌നത്തിന് വഴിവെക്കുന്നത്. ഇത് യാത്രക്കാരെയും സ്റ്റേഷന്‍ ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്.

Railway | ജനറേറ്ററില്ല, വൈദ്യുതി നിലച്ചാല്‍ കാസർകോട് റെയില്‍വേ സ്റ്റേഷനിൽ ലിഫ്റ്റ് പണിമുടക്കും; മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും ദുരിതം; വന്ദേ ഭാരതിലെ യാത്രക്കാർ കുടുങ്ങി

അടിക്കടിയുള്ള വൈദ്യുതി തകരാർ മൂലം ലിഫ്റ്റിന്റെ പ്രവർത്തനം നിലയ്ക്കുകയും മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവരെ ഏറെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ ബുധനാഴ്ച വന്ദേ ഭാരത് എക്സ്പ്രസിലെ യാത്രക്കാർ ഏറെ ദുരിതത്തിലായി. ഫൂട് ഓവർ ബ്രിഡ്ജിലൂടെ ബാഗുകളും തൂക്കിപ്പിടിച്ച് പ്രായമായവരിൽ പലരും പ്രയാസപ്പെട്ടാണ് നടന്നുപോയത്.

രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകൾ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന രാജ്യത്തെ തന്നെ അപൂർവമായ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് കാസർകോട്. വരുമാനത്തിന്റെ കാര്യത്തിൽ എൻ എസ് ജി - 2 വിഭാഗത്തിൽ പെടുന്ന സ്റ്റേഷൻ കൂടിയാണത്. മാത്രമല്ല, ജില്ലാ ആസ്ഥാനത്തെ സ്റ്റേഷൻ ആണെന്ന പ്രത്യേകതയുമുണ്ട്.

വൻ തുക നൽകി പ്രീമിയം വണ്ടികളിൽ യാത്ര ചെയ്യുന്നവർക്ക് മതിയായ സൗകര്യം റെയിൽവേ സ്റ്റേഷനുകളിൽ ഉണ്ടാവേണ്ടത് പ്രധാനമാണെന്ന് കുമ്പള റെയില്‍ പാസന്‍ജേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിസാർ പെറുവാട് കാസർകോട് വാർത്തയോട് പറഞ്ഞു.

Railway | ജനറേറ്ററില്ല, വൈദ്യുതി നിലച്ചാല്‍ കാസർകോട് റെയില്‍വേ സ്റ്റേഷനിൽ ലിഫ്റ്റ് പണിമുടക്കും; മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും ദുരിതം; വന്ദേ ഭാരതിലെ യാത്രക്കാർ കുടുങ്ങി

വൈദ്യുതി മുടങ്ങിയാൽ കംപ്യൂടര്‍ സംവിധാനങ്ങള്‍ ഉൾപെടെയുള്ളവയ്ക്ക് പ്രവര്‍ത്തിക്കാന്‍ ബദൽ സൗകര്യങ്ങൾ ഉണ്ടെങ്കിലും യാത്രക്കാർക്കുള്ള സൗകര്യങ്ങൾക്കാണ് തിരിച്ചടി. അടിയന്തരമായി കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് പവർ ജനറേറ്റർ അനുവദിക്കണമെന്നാണ് കാസർകോട് റെയില്‍ പാസന്‍ജേര്‍സ് അസോസിയേഷന്‍ ഭാരവാഹികൾ ആവശ്യപ്പെടുന്നത്. വിഷയത്തിൽ റെയിൽവേ മാനേജർ, ഡിവിഷണൽ മാനേജർ അടക്കമുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് അസോസിയേഷന്‍.

Keywords: News, Kerala, Kasaragod, Vande Bharat, Train, Railway, Lift, Passengers, Generator, Complaint, Lifts will not work at Kasaragod railway station in case of power failure.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia