ജില്ലയില്‍ മത്സ്യമാര്‍ക്കറ്റിലും നിരവധി കടകളിലും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ പരിശോധന; ദ്രവിച്ച തൂക്കക്കട്ടികള്‍ കണ്ടെടുത്തു, ഒരു കിലോയുടെ ക്രിസ്തുമസ് കേക്കില്‍ 700 ഗ്രാം മാത്രം, 135 രൂപയുടെ പൂട്ടിന് വാങ്ങിയത് 250 രൂപ, 4 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Dec 24, 2018, 22:21 IST
കാസര്‍കോട്: (www.kasargodvartha.com 24.12.2018) കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലും ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ നിരവധി കടകളിലും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. മത്സ്യമാര്‍ക്കറ്റില്‍ നിന്നും ദ്രവിച്ച 12 ഓളം തൂക്കക്കട്ടികള്‍ കണ്ടെടുത്തു. നീലേശ്വരത്ത് ഒരു ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോയുടെ ക്രിസ്തുമസ് കേക്കില്‍ 700 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. ഉപ്പളയിലെ ഒരു കടയില്‍ നടത്തിയ പരിശോധനയില്‍ 135 രൂപയുടെ പൂട്ടിന് 250 രൂപ വാങ്ങിയതായി കണ്ടെത്തി. സംഭവത്തില്‍ നാലു കേസുകള്‍ ലീഗല്‍ മെട്രോളജി വിഭാഗം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ കണ്ടെടുത്ത തൂക്കക്കട്ടികളെല്ലാം ഉടമസ്ഥരില്ലാതെ ഉപേക്ഷിച്ചവയാണെന്ന് ലീഗല്‍ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. പലര്‍ക്കും തൂക്കത്തില്‍ സംശയമുള്ളതുകൊണ്ടാണ് പരിശോധന നടത്തിയത്. എന്നാല്‍ തൂക്കത്തിലെ കൃത്യമായ കൃത്രിമം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഉപ്പുവെള്ളം കൊള്ളുന്നതിനാല്‍ തൂക്കക്കട്ടികള്‍ പെട്ടെന്ന് ദ്രവിച്ചു പോകുന്നതാണ് പലര്‍ക്കും സംശയങ്ങള്‍ക്ക് കാരണമാകുന്നതെന്നും അധികൃതര്‍ സൂചിപ്പിച്ചു.
കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ തൂക്കത്തില്‍ കൃത്രിമം നടക്കുന്ന പരാതി വ്യാപകമായതിനാല്‍ ഏതൊരാള്‍ക്കും തൂക്കം കൃത്യമായി പരിശോധിക്കാന്‍ നഗരസഭ തന്നെ ഇലക്ട്രോണിക് വെയിംഗ് മെഷീന്‍ സജ്ജീകരിച്ചിട്ടുണ്ട്. കാസര്‍കോട് നഗരസഭയുടെ ഇത്തരത്തില്‍ വെയിംഗ് മെഷീന്‍ സ്ഥാപിച്ചാല്‍ പൊതുജനങ്ങള്‍ക്കുണ്ടായ സംശയങ്ങളും പരാതികളും പരമാവധി ഒഴിവാക്കാമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
മിന്നല്‍ പരിശോധനയ്ക്ക് ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ ശ്രീനിവാസ, ഇന്‍സ്‌പെക്ടര്‍മാരായ രതീഷ്, ശശികല, പോലീസുകാരായ രതീഷ്, ബിന്ദു, ലീഗല്‍ മെട്രോളജി ജീവനക്കാരായ ഹരിദാസ്, ലിലേഷ്, വിനയന്‍, പവിത്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Top-Headlines, Legal meteorology raid in shops; Manipulations found
< !- START disable copy paste -->