city-gold-ad-for-blogger
Aster MIMS 10/10/2023

JNU | ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി ഇടത് സഖ്യം; 27 വര്‍ഷത്തിന് ശേഷം ദലിത് വിഭാഗത്തില്‍നിന്ന് പ്രസിഡന്റ്

ന്യൂഡെല്‍ഹി: (KasargodVartha) ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി ഇടത് സഖ്യം. നാലില്‍ മൂന്ന് സീറ്റുകളില്‍ ഇടത് പാനലിലെ സ്ഥാനാര്‍ഥികള്‍ ജയിച്ചു. ജെനറല്‍ സെക്രടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നല്‍കിയ ബി എ പി എസ് എ സ്ഥാനാര്‍ഥി വിജയിച്ചു.

ഞായറാഴ്ച രാത്രി വൈകി വോടെണ്ണല്‍ പൂര്‍ത്തിയായതോടെ ഐസ, എസ്എഫ്‌ഐ, ഡിഎസ്എഫ്, എഐഎസ്എഫ് സംഘടനകള്‍ ചേര്‍ന്ന ഇടതുസഖ്യത്തിന്റെ വന്‍ വിജയത്തില്‍ ആഘോഷിച്ചു. നാല് വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമാണ് ജെഎന്‍യുവില്‍ നടന്നത്.

ഐസ സംഘടനാ പ്രതിനിധിയും ബിഹാറിലെ ഗയയില്‍ നിന്നുള്ള ദലിത് വിദ്യാര്‍ഥി നേതാവുമായ ധനഞ്ജയ് കുമാറാണ് പ്രസിഡന്റ്. ദലിത് വിഭാഗത്തില്‍ നിന്നൊരാള്‍ ജെഎന്‍എയു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റാകുന്നത് 27 വര്‍ഷത്തിന് ശേഷമാണ്.

കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച എസ് എഫ് ഐ സ്ഥാനാര്‍ഥിയായ മലയാളി കെ ഗോപിക ബാബുവും വിജയം കൈവരിച്ചു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ കൗണ്‍സിലറായാണ് ഇരിങ്ങാലക്കുട സ്വദേശിയായ ഗോപിക വിജയിച്ചത്. നാല് വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരേയൊരു മലയാളി വിദ്യാര്‍ഥിനിയാണ് ഗോപിക.

JNU | ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി ഇടത് സഖ്യം; 27 വര്‍ഷത്തിന് ശേഷം ദലിത് വിഭാഗത്തില്‍നിന്ന് പ്രസിഡന്റ്

ഇടത് പിന്തുണയോടെ ജെനറല്‍ സെക്രടറി സ്ഥാനത്തേക്ക് മല്‍സരിച്ച ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ബാപ്‌സ) പ്രതിനിധി പ്രിയാന്‍ശി ആര്യയും വിജയിച്ചു. അവിജിത് ഘോഷ് (വൈസ് പ്രസിഡന്റ് - എസ് എഫ് ഐ), എം സാജിദ് (ജോയിന്റ് സെക്രടറി - എ ഐ എസ് എഫ്) എന്നിവരും വിജയിച്ചു. സെന്‍ട്രല്‍ സീറ്റുകളിലേക്കു 42 കൗണ്‍സിലര്‍മാര്‍ വിജയിച്ചതില്‍ 12പേര്‍ എ ബി വി പിയും 30 പേര്‍ ഇടത് ഉള്‍പെടെ മറ്റു സംഘടനകളില്‍ നിന്നുമാണ്.

Keywords: News, National, National-News, Politics, Top-Headlines, Left Panel, Sweeps, JNUSU Polls, Wins 3, 4 Posts, Election, Jawaharlal Nehru Student Union (JNUSU), Jawaharlal Nehru University, Malayali Student, Left panel sweeps JNUSU polls, wins 3 out of 4 posts.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL