തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലീഗ് നേതാക്കള്‍ രാജിവെച്ചു
നീലേശ്വരം: (www.kasargodvartha.com 19.12.2020) നഗരസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് നീലേശ്വരം മുന്‍സിപല്‍ പ്രസിഡണ്ട് സി കെ കെ മാണിയൂര്‍, ജനറല്‍ സെക്രട്ടറി ഇബ് റാഹിം പറമ്പത്ത് എന്നിവര്‍ സ്ഥാനങ്ങള്‍ രാജി വെച്ചു.
ഇക്കാര്യം വ്യക്തമാക്കി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റിക്കാണ് രാജി കത്ത് നല്‍കിയത്. എന്നാല്‍ മണ്ഡലം കമ്മറ്റി ഇതുവരെ രാജി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
തെരഞ്ഞെടുപ്പ് കാലത്ത് ചിലര്‍ സ്വീകരിച്ച സമീപനമാണ് രാജിക്കിടയാക്കിയതെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. സി കെ കെ മാണിയൂര്‍ മുന്‍സിപല്‍ യു ഡി എഫിന്റെ ചെയര്‍മാന്‍ കൂടിയാണ്. ഈ സ്ഥാനത്തു നിന്നും രാജി വെച്ചിട്ടുണ്ട
. കഴിഞ്ഞ തവണ നഗരസഭയില്‍ 13 സീറ്റുണ്ടായിരുന്ന യു ഡി എഫ് ഇക്കുറി രണ്ടക്കം തികക്കാനാവാതെ ഒന്‍മ്പത് സീറ്റിലേക്ക് ചുരുങ്ങിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റും പതിറ്റാണ്ടുകളോളമായി യുി ഡി എഫ് കൈവശം വെച്ചിരുന്നതുമായ തൈക്കടപ്പുറം 26-ാം വാര്‍ഡില്‍ എസ് ഡി പി ഐ അട്ടിമറി വിജയം നേടിയതും അണികള്‍ക്കിടയില്‍ നേതൃത്വത്തിനെതിരെ വികാരമുണ്ടാക്കിയിട്ടുണ്ട്.
Keywords: Election, Muslim-league, Nileshwaram, UDF, Local-Body-Election-2020, Top-Headlines, League leaders resigned, claiming responsibility for the election defeat