city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് നഗരസഭ ചെയർമാനായി അഡ്വ. വി എം മുനീറിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ശംസീദ ഫിറോസിനെയും ലീഗ് പ്രഖ്യാപിച്ചു; അവസാന രണ്ട് വർഷം അബ്ബാസ് ബീഗം ചെയര്‍മാനാകും

കാസർകോട്: (www.kasargodvartha.com 27.12.2020) കാസർകോട് നഗരസഭ ചെയർമാനായി അഡ്വ. വി.എം മുനീറിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ശംസീദ ഫിറോസിനെയും ലീഗ് പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ജില്ലാ പാർലിമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 

കാസർകോട് നഗരസഭ ചെയർമാനായി അഡ്വ. വി എം മുനീറിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ശംസീദ ഫിറോസിനെയും ലീഗ് പ്രഖ്യാപിച്ചു; അവസാന രണ്ട് വർഷം അബ്ബാസ് ബീഗം ചെയര്‍മാനാകും

മുസ്‌ലിം ലീഗ് മുനിസിപൽ പ്രസിഡന്റായ വി എം മുനീർ ഇരുപത്തി നാലാം വാർഡായ ഖാസിലെയിനിൽ നിന്നാണ് ഇപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടത്. മുന്നാം വാർഡായ അട്കത്ത്ബയലിൽ നിന്നാണ് ശംസീദ തെരഞ്ഞെടുക്കപ്പെട്ടത് ഓഫീസ് മാനേജ്മെന്റിൽ ബിരുദധാരിയാണ് ശംസീദ.

സി ടി അഹ് മദലി, സി കെ സുബൈർ, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എം എൽ എ എന്നിവരടങ്ങിയ പാർലിമെൻ്ററി ബോർഡാണ് തീരുമാനം പ്രഖ്യാപിച്ചത്.

കാസർകോട് സിറ്റി ടവറിലായിരുന്നു യോഗം നടന്നത്. അവസാന രണ്ട് വർഷം നെല്ലിക്കുന്ന് കടപ്പുറം വാർഡിൽ നിന്നും വിജയിച്ച അബ്ബാസ് ബീഗം ചെയര്‍മാനാകും.


Keywords:  Kerala, News, Kasaragod, Kasaragod-Municipality, Muslim-league, Selection, Meeting, N.A.Nellikunnu, Top-Headlines, League announces Adv. VM Muneer as Kasargod Municipal Chairperson and Shamsida Feroz for Vice-Chairperson.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia