എല്‍ ഡി എഫ് കാസര്‍കോട്ട് നേടിയത് കോ-ലീ-ബി സഖ്യത്തെ തോല്‍പ്പിച്ച വിജയമെന്ന് നേതാക്കള്‍
Dec 22, 2020, 11:33 IST
കാസര്‍കോട്: (www.kasargodvartha.com 22.12.2020) എല്‍ ഡി എഫ് കാസര്‍കോട് ജില്ലയില്‍ നേടിയത് കോ-ലീ-ബി സഖ്യത്തെ തോല്‍പ്പിച്ച വിജയമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നീലേശ്വരം നഗരസഭ ഉള്‍പ്പെടെ പലയിടത്തും കോ- ലീ- ബി ധാരണയുണ്ടാക്കിയാണ് മത്സരിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു.
വികസന - ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലൂടെ പ്രയത്‌നിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
എല്‍ ഡി എഫ് മുന്നണി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയതും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന - ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനവും വര്‍ഗീയതക്കെതിരെ സ്വീകരിച്ച ഉറച്ച രാഷ്ട്രീയ നിലപാടുകളും ജില്ലയില്‍ എല്‍ ഡി എഫ് മുന്നേറ്റത്തിന് വഴി ഒരുക്കിയതായി ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു.
എല്‍ ഡി എഫ് മുന്നണി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയതും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന - ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനവും വര്‍ഗീയതക്കെതിരെ സ്വീകരിച്ച ഉറച്ച രാഷ്ട്രീയ നിലപാടുകളും ജില്ലയില്‍ എല്‍ ഡി എഫ് മുന്നേറ്റത്തിന് വഴി ഒരുക്കിയതായി ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു.
ആറ് ബ്ലോക് പഞ്ചായത്തുകളില്‍ നാലിലും വിജയം നേടി. വെസ്റ്റ് എളേരി, പുല്ലൂര്‍പെരിയ പഞ്ചായത്തുകള്‍ നഷ്ടമായെങ്കിലും കുറ്റിക്കോല്‍, ഉദുമ, വലിയപറമ്പ് പഞ്ചായത്തുകള്‍ തിരിച്ചു പിടിച്ചു. എല്‍ ഡി എഫ്സ്വാധീനം താരതമ്യേന കുറഞ്ഞ മഞ്ചേശ്വരം, കാസര്‍കോട് നിയോജകമണ്ഡലങ്ങളിലെ ഗ്രാമ വാര്‍ഡുകളില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. മഞ്ചേശ്വരം പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍ ഡി എഫും സ്വതന്ത്രന്മാരും ചേര്‍ന്നു നാല് സീറ്റുകള്‍ നേടി. വോര്‍ക്കാടി പഞ്ചായത്തില്‍ കൂടുതല്‍ സീറ്റ് നേടി ഒറ്റകക്ഷിയായി. ബദിയടുക്ക, കുമ്പള, ചെങ്കള പഞ്ചായത്തുകളില്‍ നില മെച്ചപ്പെടുത്തി. കാഞ്ഞങ്ങാട്, നീലേശ്വരം മുന്‍സിപാലിറ്റികളില്‍ കൂടുതല്‍ സീറ്റ് നേടി മിന്നുന്ന വിജയം നേടി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പിറകിലായിരുന്ന ഉദുമ അസംബ്ലി മണ്ഡലത്തില്‍ ജില്ല പഞ്ചായത്തില്‍ ലഭിച്ച വോടുകള്‍ പ്രകാരം മുന്നിലെത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് ലീഡ് പതിനായിരമായി ചുരുങ്ങി.
വിജയത്തില്‍ അഹങ്കരിക്കാതെ വികസനവും ക്ഷേമപദ്ധതികളും കുടുതല്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ ജനപ്രതിനിധികളും ജനപക്ഷ നിലപാട് സ്വീകരിച്ചു എല്‍ ഡി എഫും പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം അനന്തന്‍ നമ്പ്യാര്‍, പി ടി നന്ദകുമാര്‍, മൊയ്തീന്‍കുഞ്ഞി കളനാട്, ഡോ. ഖാദര്‍, വി വി കൃഷ്ണന്‍, സണ്ണി അരമന, ടി വി ബാലകൃഷ്ണന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍ സീദ്ദിഖലി മൊഗ്രാല്‍, ഇ വി ഗണേശന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
Keywords: Kasaragod, News, Kerala, LDF, UDF, Muslim-league, Nileshwaram, Election, welfare plan, BJP, Political party, Top-Headlines, Block level, Municipality, District-Panchayath, Uduma, Manjeshwaram, Press meet, Leaders say LDF victory in Kasargod district defeats Congress, League, BJP alliance.







