വോടിംഗ് കേന്ദ്രത്തിന് പുറത്ത് എല്‍ ഡി എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞ് വീണു മരിച്ചു
Dec 14, 2020, 15:54 IST
കാസര്‍കോട്: (www.kasargodvartha.com 14.12.2020) വോടിംഗ് കേന്ദ്രത്തിന് പുറത്ത് എല്‍ ഡി എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞ് വീണു മരിച്ചു. തളങ്കര തെരുവത്ത് 22ാം വാര്‍ഡിലെ എല്‍ ഡി എഫ് ബൂത്ത് ഏജന്റും സി പി എം പ്രവര്‍ത്തകനുമായ അഫ്സല് ഖാന് (49) ആണ് മരിച്ചത്. അബ്ദുല്‍ ഹമീദ് ഖാന് - അഖ്തറുന്നിസ ദമ്പതികളുടെ മകനാണ്.
തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പള്ളിക്കാല്‍ എം ഐ എല്‍ പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് കേന്ദ്രത്തിന് പുറത്താണ് കുഴഞ്ഞു വീണത്. ഉടനെത്തന്നെ തളങ്കര മാലിക് ദീനാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തെരുവത്ത് സ്പോര്‍ടിംഗ് ക്ലബിന്റെ ജനറല്‍ സെക്രട്ടറിയാണ്. ജില്ലാ ക്രികറ്റ് അസോസിയേഷനില്‍ സ്പോര്ടസ് കൗണ്‍സിലിന്റെ പ്രതിനിധിയാണ്.
ഭാര്യ: ത്വൈബ. മക്കള്‍: അയ്ഫന് ഖാന്, ആസാദ് ഖാന്, ആഇദ ഖാന്.
Keywords: Kerala, News, Kasaragod, Thalangara, Pallikkal, Death, Election, Local-Body-Election-2020, Top-Headlines, Man, CPM Worker, LDF booth agent dies after cardiac arrest outside the polling station.
< !- START disable copy paste -->







