Tech Layoffs | വിദഗ്ധ ജീവനക്കാർ കുറവ്, എന്നിട്ടും ടെക് കംപനികളിൽ കൂട്ട പിരിച്ചുവിടലുകൾ; ആപിൾ 100 പേരെ ഒഴിവാക്കി; ഷവോമിയും ഫോർഡും ഒപ്പം; സംഭവിക്കുന്നതെന്ത്?
ന്യൂയോർക്: (www.kvartha.com) വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ടായിട്ടും, ലോകമെമ്പാടുമുള്ള വലിയ ടെക് കംപനികളിൽ പിരിച്ചുവിടലുകൾ തുടരുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ട്വിറ്റർ, ആപിൾ, ടെസ്‌ല, യൂബർ, മെറ്റാവേർസ്, ആമസോൺ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അമേരികയിലെ ഭീമൻ കംപനിയായ ആപിൾ അടുത്തിടെ 100 കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, ട്വിറ്ററിലും സ്ഥിതി സമാനമാണ്
ആട്രിഷൻ നിരക്ക് വളരെ ഉയർന്നതാണെങ്കിലും, ഈ കംപനികൾ പിരിച്ചുവിടൽ നടത്തുന്നു. ഇതിനുള്ള മൂന്ന് പ്രധാന കാരണങ്ങൾ, വർധിക്കുന്ന പണപ്പെരുപ്പം, ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളുടെ പലിശനിരക്ക് എന്നിവയാണ്. കൂടാതെ, ഈ കംപനികൾ ചിലവ് വെട്ടിക്കുറയ്ക്കാൻ തയ്യാറെടുക്കുന്നു, യുക്രൈൻ യുദ്ധം, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ, വർധിച്ചുവരുന്ന പണപ്പെരുപ്പം ഇവയെല്ലാം മൂലം ചിലവിൽ വർധനവാണ് കംപനികൾ നേരിടുന്നത്.
16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നൈപുണ്യ ദൗർലഭ്യം
യുഎസ് ഡോളർ തുടർച്ചയായി ശക്തിപ്പെടുന്നതിനാൽ, പ്രാദേശിക കറൻസികളിൽ സമ്മർദം വർദ്ധിക്കുന്നു. ഇതുമൂലം കംപനികൾക്ക് മുമ്പത്തേക്കാൾ കൂടുതൽ തുക ചിലവഴിക്കേണ്ടി വരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ചിലവ് ഒഴിവാക്കാൻ നിയമനം നടത്തുന്നില്ല. ഇതോടെ ലോകമെമ്പാടുമുള്ള ടെക് കംപനികളിലെ വിദഗ്ധ തൊഴിലാളികളുടെ കുറവ് 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
കുറഞ്ഞ വരുമാനം തലവേദന കൂട്ടി
കോവിഡ് മൂലം, കനത്ത വരുമാനമുള്ള ടെക് കംപനികൾക്ക് ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വലിയ തിരിച്ചടി നേരിട്ടു. ഗൂഗിളിന്റെ മാതൃ കംപനിയായ ആൽഫബെറ്റ് തുടർച്ചയായ രണ്ടാം പാദത്തിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനം റിപോർട് ചെയ്തു. ഈ കാലയളവിൽ, കംപനിയുടെ ലാഭം 2021-22 രണ്ടാം പാദത്തിലെ 18.5 ബില്യൺ ഡോളറിൽ നിന്ന് 16 ബില്യൺ ഡോളറായി കുറഞ്ഞു. കൂടാതെ, കമ്പനിയുടെ വരുമാന വളർച നിരക്ക് 62 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറഞ്ഞു. മെറ്റാവേഴ്സിന്റെ വരുമാനം ഒരു പാദത്തിൽ ആദ്യമായി കുറഞ്ഞു. ഇക്കാലയളവിൽ ലാഭത്തിൽ 36 ശതമാനം കുറവുണ്ടായി. ട്വിറ്ററിന്റെ വരുമാനവും 11 ശതമാനം കുറഞ്ഞു, മൈക്രോസോഫ്റ്റിന്റെ വരുമാന വളർചയും കുറഞ്ഞു.
ഇൻഡ്യയുടെ സ്ഥിതി
ഇൻഡ്യയുടെ സ്ഥിതി അമേരികയേക്കാൾ മികച്ചതാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ വിദഗ്ധ തൊഴിലാളികൾക്ക് കുറവില്ല. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർ ഇനി വലിയ നഗരങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല.
ഇൻഡ്യയിലും യുഎസിലുമായി 3,000 തൊഴിലാളികളെ പിരിച്ചുവിടാൻ ഫോർഡ്
അമേരികൻ കാർ നിർമാതാക്കളായ ഫോർഡ് ഇൻഡ്യ, യുഎസ്, കാനഡ എന്നിവിടങ്ങളിലായി മൂവായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഇതിൽ 2000 പേർ നേരിട്ടും 1000 പേർ കരാർ തൊഴിലാളികളുമാണ്. ഫോർഡിന് ലോകമെമ്പാടും 82,000-ത്തിലധികം ജീവനക്കാരുണ്ട്. എന്നിരുന്നാലും, പിരിച്ചുവിടൽ ഫാക്ടറികളിൽ ജോലി ചെയ്യുന്ന ആളുകളെ ബാധിക്കില്ല. ഫാർലിയും ഫോർഡ് ചെയർമാൻ ബിൽ ഫോർഡും ജീവനക്കാർക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം അറിയിച്ചത്.
ഷവോമി: 900 പേരുടെ പിരിച്ചുവിടൽ
ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷവോമി 900 ജീവനക്കാരെ പിരിച്ചുവിട്ടു. രണ്ടാം പാദത്തിൽ വരുമാനം 20 ശതമാനം കുറഞ്ഞതിനെ തുടർന്നാണ് പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. സൗത് ചൈന മോർണിംഗ് പോസ്റ്റിലെ റിപോർട് അനുസരിച്ച്, ഷവോമി അതിന്റെ മൂന്ന് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. എന്നിരുന്നാലും, ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആവശ്യവും വിതരണവും കുറഞ്ഞതായി കംപനി മേധാവി വാങ് ജിയാങ് പറഞ്ഞു. ഇന്ധനവിലയും വിലക്കയറ്റവും പണപ്പെരുപ്പവും വിദേശത്തെ വിൽപ്പനയെയും ബാധിച്ചിട്ടുണ്ട്.
Keywords: News,Top-Headlines,Latest-News,New York, Google, Twitter, Microsoft, Apple, Metaverse, Amazon, COVID19, India, Smart Phone, Report, Layoffs in tech companies.