city-gold-ad-for-blogger

കാസര്‍കോട് ജില്ലയില്‍ വന്‍ കവര്‍ച്ചാ സംഘം താവളമുറപ്പിച്ചതായി സൂചന; നീലേശ്വരത്ത് ജ്വല്ലറി കുത്തിതുറക്കാന്‍ ശ്രമിച്ചത് ആദ്യ അറ്റാക്ക്; ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദേശം

നീലേശ്വരം: (www.kasargodvartha.com 09.11.2020) കാസര്‍കോട് ജില്ലയില്‍ വന്‍ കവര്‍ച്ചാ സംഘം താവളമുറപ്പിച്ചതായി സൂചന. സംഘത്തിന്റെ ആദ്യ അറ്റാക്കാണ് നീലേശ്വരത്ത് ജ്വല്ലറി കുത്തിതുറക്കാനുള്ള ശ്രമമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കാന്‍ പോലീസിന് ഉന്നതങ്ങളില്‍ നിന്നും  നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

രാജാറോഡില്‍ പ്രവര്‍ത്തിക്കുന്ന കെ എം കെ ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ചാശ്രമം നടന്നത്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ചുമര് തുരക്കാനുള്ള കവര്‍ച്ചാ സംഘത്തിന്റെ ശ്രമം പാളിയത് കൊണ്ട് മാത്രമാണ് വന്‍ കവര്‍ച്ച നടക്കാതെ പോയത്.

നീലേശ്വരം ഓവര്‍ബ്രിഡ്ജിന് താഴെയാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തിയ കവര്‍ച്ചാ സംഘം പെന്‍ഷന്‍ യൂണിയന്റെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തു കയറി. പെന്‍ഷന്‍ യൂണിയന്‍ ഓഫീസ് മുറിയില്‍ നിന്നും ജ്വല്ലറിയിലേക്കിറങ്ങാന്‍ താഴോട്ട് തുരക്കാനാണ് ശ്രമമുണ്ടായത്. വര്‍ക്ക്‌ഷോപ്പുകളില്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ഗ്യാസ് കട്ടറുപയോഗിച്ചാണ് ചുമര്‍ തുരക്കാന്‍ ശ്രമിച്ചത്.

കാസര്‍കോട് ജില്ലയില്‍ വന്‍ കവര്‍ച്ചാ സംഘം താവളമുറപ്പിച്ചതായി സൂചന; നീലേശ്വരത്ത് ജ്വല്ലറി കുത്തിതുറക്കാന്‍ ശ്രമിച്ചത് ആദ്യ അറ്റാക്ക്; ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദേശം



ഗ്യാസ് കട്ടര്‍ ജ്വല്ലറിക്ക് പിറകില്‍ തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. നീലേശ്വരം എസ് ഐ, കെ പി സതീഷിന്റെ നേതൃത്വത്തില്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസ്  അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കെഎം ബാബുരാജിന്റെ ഉടമസ്ഥതതയിലുള്ളതാണ് ജ്വല്ലറി. ഗ്യാസ് കട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപത്തെ സി സി ടി വി ക്യാമറകളിലൊന്നും പ്രതികളുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.



Keywords:  Nileshwaram, news, Kerala, Robbery, Attack, Kasaragod, Police, Top-Headlines, Jewellery, Investigation, custody, Large robbery gang has set up camp in Kasargod district
 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia