ചെങ്കല്‍ ക്വാറിയിൽ വന്‍ ഗര്‍ത്തം; ജനം ഉരുള്‍പൊട്ടല്‍ ഭീതിയില്‍; നാട്ടുകാര്‍ പ്രതിഷേധ വലയം തീര്‍ത്തു
Jul 17, 2021, 21:45 IST
രാജപുരം: (www.kasargodvartha.com 17.07.2021) കള്ളാര്‍ പഞ്ചായത്തിലെ ചീറ്റക്കാല്‍ തട്ടില്‍ ചെങ്കല്‍ ക്വാറിയില്‍ ഉരുള്‍ പൊട്ടലിന് സാധ്യതയുള്ള അഗാധ ഗര്‍ത്തം രൂപപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥലം സന്ദര്‍ശിക്കാത്ത ജിയോളജി വകുപ്പ് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഗര്‍ത്തത്തിന് ചുറ്റും പ്രതിഷേധ വലയം തീര്‍ത്തു. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലം വെള്ളരിക്കുണ്ട് തഹസില്‍ദാര്‍, രാജപുരം പൊലീസ് എന്നിവര്‍ സന്ദര്‍ശിച്ച് റിപോർട് നല്‍കിയിട്ടും തുടര്‍നടപടികളുണ്ടായിട്ടില്ല.
ക്വാറിയില്‍ ഗര്‍ത്തം രൂപപ്പെട്ടതോടെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്. ഏതു സമയവും ഉരുള്‍പൊട്ടുമെന്ന ഭീതിയിലാണിവര്‍. താഴ്‌വാരങ്ങളിലെ കിണറുകളില്‍ ക്വാറിയില്‍ നിന്നുള്ള ചെമ്മണ്ണ് കലര്‍ന്ന വെള്ളം എത്തുന്നതും പരിഭ്രാന്തിക്കിടയാക്കുന്നു.
മഴ ശക്തമായതോടെ ഗര്‍ത്തത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. എത്രയും പെട്ടെന്ന് ജിയോളജി വിഭാഗമെത്തി പരിശോധ നടത്തിയില്ലെങ്കില്‍ ആക്ഷന്‍ കമിറ്റി രൂപീകരിച്ച് സമരത്തിനിറങ്ങുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, News, Rajapuram, Natives, Protest, Vellarikundu, Police, Top-Headlines, Action Committee, Rain, Large crater formed in the quarry.
< !- START disable copy paste -->