Laptop | മത്സ്യത്തൊഴിലാളി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപുകൾ നല്‍കി കാഞ്ഞങ്ങാട് നഗരസഭ
Jan 31, 2024, 18:47 IST
കാസര്‍കോട്: (KasargodVartha) കാഞ്ഞങ്ങാട് നഗരസഭ 2023 -24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. 5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പഠനോപകരണം തുടങ്ങി നിരവധി സഹായങ്ങള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്‍കുന്നതിന് നഗരസഭയ്ക്ക് ഇതിനകം കഴിഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ലത അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുള്ള, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.അഹമ്മദ് അലി, കെ.പ്രഭാവതി, കെ.വി.സരസ്വതി, കൗണ്‍സിലര്‍മാരായ കെ.കെ.ബാബു, കെ.ടി.സുമയ്യ, നഗരസഭാ സെക്രട്ടറി കെ.മനോജ് എന്നിവര്‍ സംസാരിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാനും കൗണ്‍സിലറുമായ സി.എച്ച്.സുബൈദ സ്വാഗതവും ഫിഷറീസ് ഓഫീസര്‍ എം.ടെസ്സി നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, രക്ഷിതാക്കള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Malayalam-News, Education, Kasaragod-News, Kanhangad News, Kasargod News, Municipal Corporation, Provided, Laptops, Fishermen, Graduate Students, Kanhangad Municipal Corporation provided laptops to Fishermen's graduate students.