city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

33 കോടി രൂപയുടെ സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തതായി പരാതി; സ്ഥലം സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി, അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 15.07.2019) വിദ്യാനഗര്‍ കലക്ട്രേറ്റിന് സമീപം മുട്ടത്തോടി വില്ലേജില്‍ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡില്‍പെട്ട കങ്കാനമൂലയില്‍ സര്‍വ്വേ നമ്പര്‍ 218 മുതല്‍ 223 വരെയുള്ള 21 ഏക്കര്‍ 89 സെന്റ് സ്ഥലം സ്വകാര്യ വ്യക്തികള്‍ വ്യാജരേഖ ചമച്ച് തട്ടിയെടുത്തതായി കാണിച്ച് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നല്‍കി. കങ്കാനമൂലയിലെ പരേതനായ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ കെ എം മുഹമ്മദ് ആണ് സ്ഥലം സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസറും താലൂക്ക് ഓഫീസറും അന്വേഷണം നടത്തുകയും വ്യാജരേഖയില്‍ സ്ഥലം വാങ്ങിയ ഏതാനും പേര്‍ ഇവിടെ താമസിക്കുന്നതായും അവര്‍ നികുതിയടച്ചുവരുന്നതായും വ്യക്തമായതിനെ തുടര്‍ന്ന് കലക്ടര്‍ തന്നെ ഇടപെട്ട് റീസര്‍വ്വേ നടത്തി സ്ഥലം സംബന്ധിച്ചുള്ള വിശദമായ പരിശോധന നടത്തണമെന്നാണ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുള്ളത്. ആറ് സര്‍വ്വേ നമ്പറുകളിലായാണ് പ്രസ്തുത സ്ഥലം സ്ഥിതിചെയ്യുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതിയിലും വ്യവഹാരം നിലനില്‍ക്കുന്നുണ്ട്.

33 കോടി രൂപയുടെ സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തതായി പരാതി; സ്ഥലം സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി, അന്വേഷണം ആരംഭിച്ചു

മുട്ടത്തോടിയിലെ പട്‌ള അബ്ദുല്ലയുടെ പേരിലുണ്ടായിരുന്ന സ്ഥലം സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ പേരമകനായ കെ എം മുഹമ്മദ് ആണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ മുന്‍സിഫ് കോടതിയിലും ഇതുസംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. 1943 ലാണ് പട്‌ള അബ്ദുല്ല മരണപ്പെട്ടത്. ഭാര്യ മറിയുമ്മ 1949 ലും മരിച്ചു. മക്കളായ മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി, നബീസ എന്നിവര്‍ക്കായിരുന്നു സ്ഥലത്തിന്റെ പിന്തുടര്‍ച്ചാവകാശം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ക്കോ ഇവരുടെ മക്കള്‍ക്കോ സ്ഥലം ലഭിച്ചില്ലെന്നാണ് ആക്ഷേപം. സ്ഥലം പിന്നീട് വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തികള്‍ കൈയ്യടക്കിയെന്നാണ് പരാതി.

33 കോടി രൂപയുടെ സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തതായി പരാതി; സ്ഥലം സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി, അന്വേഷണം ആരംഭിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, complaint, Pinarayi-Vijayan, land-issue, Land, Top-Headlines, Vidya Nagar, Land issue; complaint lodged to CM and Revenue minister
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia