കോണ്‍ഗ്രസ് അവിശ്വാസത്തിന് ബി ജെ പി പിന്തുണ; കുറ്റിക്കോല്‍ പഞ്ചായത്തിലെ ഇടതുഭരണം തുലാസില്‍
Nov 29, 2016, 10:50 IST
കുറ്റിക്കോല്‍: (www.kasargodvartha.com 29/11/2016) കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ ഇടതു മുന്നണി ഭരണ സമിതിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബി ജെ പിയുടെ പിന്തുണ. ഈ അവിശ്വാസ പ്രമേയ നോട്ടീസ് ഡിസംബര്‍ ഒന്നിന് ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ ബി ജെ പിയുടെ നിലപാട് നിര്‍ണായകമാവുകയാണ്. പിന്തുണയില്‍ ബി ജെ പി ഉറച്ചുനിന്നാല്‍ ഇടതുഭരണം തുലാസിലാകും.
ഒരു വര്‍ഷം മുമ്പ് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഹായിച്ചതിനെതുടര്ന്ന് ബി ജെ പിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ജയിച്ച അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളേയും പാര്‍ട്ടി നേതൃത്വം സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ബി ജെ പിയുടെ പിന്തുണ ഉറപ്പായതോടെയാണ് കോണ്‍ഗ്രസ് അവിശ്വാസ നോട്ടീസ് കൊണ്ടുവന്നത്. കുറ്റിക്കോല്‍ പഞ്ചായത്തില്‍ എല്‍ ഡി എഫ് ഏഴ്, കോണ്‍ഗ്രസ് അഞ്ച്, കോണ്‍ഗ്രസ് വിമതന് ഒന്ന്, ബി ജെ പി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനിലയുള്ളത്.
ബി ജെ പിയുടെ പിന്തുണയോടെ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചാല്‍ ഇവരുടെ അംഗത്വം റദ്ദാക്കാനുള്ള നടപടിയിലേക്ക് ഡി സി സി നേതൃത്വത്തിന് നീങ്ങേണ്ടിവരും. കുറ്റിക്കോലില്‍ ഡി സി സി നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബി ജെ പിയുമായി കൂട്ടുകൂടിയിരിക്കുന്നത്.
Keywords: Kuttikol, Kerala, Kasaragod, CPM, BJP, Congress, Panchayath, Kuttikole Panchayath LDF administration weighing scale