Public Toilet | കുമ്പള ടൗണില്‍ എത്തുന്നവര്‍ക്ക് പഞ്ചായതിന്റെ ശൗചാലയത്തില്‍ പോകണമെങ്കില്‍ ഓടോ റിക്ഷ പിടിക്കണം!
Jan 1, 2024, 15:37 IST
കുമ്പള: (KasargodVartha) കുമ്പള ടൗണില്‍ എത്തുന്നവര്‍ക്ക് പഞ്ചായതിന്റെ ശൗചാലയത്തില്‍ പോകണമെങ്കില്‍ ഓടോ റിക്ഷ പിടിക്കണം. ടൗണിനകത്ത് പൊതുശൗചാലയമില്ലാത്തത് ടൗണിലെത്തുന്ന യാത്രക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ബസിറങ്ങുന്ന ഒരാള്‍ക്ക് മൂത്രശങ്ക തോന്നിയാല്‍ പഞ്ചായത് പണിത ശൗചാലയത്തിലെത്താന്‍ 30 രൂപ നല്‍കി ഓടോ റിക്ഷ പിടിച്ച് പോകേണ്ടിവരും. കുമ്പള സ്‌കൂളിന് സമീപമാണ് പഞ്ചായത് ടൗണിലെ പൊതു ശൗചാലയം കൊണ്ടുപോയി പണിതിരിക്കുന്നത്.
ടൗണില്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ് പണിയുന്നതുവരെ ആളുകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി. ഷോപിങ് കോംപ്ലക്സ് പണിയുന്നതുവരെ ടൗണില്‍ തന്നെ താല്‍ക്കാലിക ശൗചാലയമെങ്കിലും അടിയന്തിരമായി ഉണ്ടാക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ പലരും അത്യാവശ്യത്തിനായി അടുത്തുള്ള ഹോടെലുകളെയാണ് സമീപിക്കുന്നത്.
Keywords : Kasargod, Kerala, Kumbla News, Public Toilet, Town, Panchayath, Women Passengers, Students, Rickshaw, Complaint, Hotel, Kumbla Town, Kumbla: There is no near public toilet in town.
< !- START disable copy paste -->