city-gold-ad-for-blogger

Found Dead | മക്കളെ സ്‌കൂളിലേയ്ക്ക് അയച്ച് വീട്ടിലെത്തിയതിന് പിന്നാലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കുമ്പള: (www.kasargodvartha.com) മക്കളെ സ്‌കൂളിലേയ്ക്ക് അയച്ച് വീട്ടിലെത്തിയതിന് പിന്നാലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ ലാല്‍ബാഗിലെ പരേതനായ അശോകന്റെ ഭാര്യ മമത (35) ആണ് മരിച്ചത്.

ആറാം ക്ലാസില്‍ പഠിക്കുന്ന പവന്‍, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പ്രജ്വല്‍ എന്നിവരെ വ്യാഴാഴ്ച (14.09.2023) രാവിലെ സ്‌കൂളിലേയ്ക്ക് അയച്ചതിന് പിന്നാലെയാണ് സംഭവം.

Found Dead | മക്കളെ സ്‌കൂളിലേയ്ക്ക് അയച്ച് വീട്ടിലെത്തിയതിന് പിന്നാലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

 ഉച്ചയ്ക്ക് ഉപ്പള ചെഗോളിയിലുള്ള സഹോദരന്‍ ഫോണ്‍ ചെയ്തുവെങ്കിലും വീട്ടമ്മ ഫോണെടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹം സഹോദരിയുടെ സമീപത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ചതിനെതുടര്‍ന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ അടഞ്ഞ് കിടന്നിരുന്നുവെങ്കിലും കുറ്റിയിട്ടിരുന്നില്ലെന്നാണ് വിവരം.

മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മമതയുടെ ഭര്‍ത്താവ് അശോകന്‍ അസുഖബാധിതനായി രണ്ടുമാസം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കള്‍ പറയുന്നു. സഹോദരങ്ങള്‍: വിശ്വനാഥന്‍, മാലിനി, സുലോചന.

Found Dead | മക്കളെ സ്‌കൂളിലേയ്ക്ക് അയച്ച് വീട്ടിലെത്തിയതിന് പിന്നാലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി


Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Obituary, Kumbla News, Housewife, Found Dead, Children, School, Husband, Died, Kumbla: Housewife found dead after sending children to school.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia