city-gold-ad-for-blogger

വോടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഭക്ഷണമൊരുക്കി കുടുംബശ്രീ നേടിയത് 2.47 ലക്ഷം രൂപയുടെ വിറ്റുവരവ്

കാസർകോട്: (www.kasargodvartha.com 03.05.2021) വോടെടുപ്പ് ദിവസത്തിന് പിന്നാലെ വോടെണ്ണൽ ദിനത്തിലും വനിതകൾ ചരിത്രം കുറിച്ചു. ഞായറാഴ്ച ജില്ലയിലെ അഞ്ച് വോടെണ്ണൽ കേന്ദ്രങ്ങളിലും കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് കുടുംബശ്രീ നേടിയത് 2.47 ലക്ഷം രൂപയുടെ വിറ്റുവരവ്

കുമ്പള ഹയര്‍ സെകൻഡറി സ്‌കൂള്‍, കാസര്‍കോട് ഗവ. കോളജ്, പെരിയ പോളിടെക്‌നിക് കോളജ്, തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളജ് എന്നിവിടങ്ങളിലാണ് കുടുംബശ്രീ ഭക്ഷണ സൗകര്യം ഒരുക്കിയത്. ഓരോ കേന്ദ്രങ്ങളിലും അഞ്ച് വീതം അംഗങ്ങളുള്ള സംരംഭകരെ ഇതിനായി നിയോഗിച്ചിരുന്നു.

വോടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഭക്ഷണമൊരുക്കി കുടുംബശ്രീ നേടിയത് 2.47 ലക്ഷം രൂപയുടെ വിറ്റുവരവ്

കേന്ദ്രത്തില്‍ ആവശ്യമായ ചായ, ലഘുപലഹാരങ്ങള്‍, ഉച്ചയ്ക്കുള്ള ചോറ്, ബിരിയാണി ഇനത്തില്‍ 247850 രൂപയാണ് കുടുംബശ്രീക്ക് ലഭിച്ചത്. കുമ്പളയിലെ വോടെണ്ണല്‍ കേന്ദ്രത്തിനോട് ചേര്‍ന്നുള്ള സ്റ്റാളില്‍ നിന്ന് 49500 രൂപയും കാസര്‍കോട് നിന്ന് 58600 രൂപയും പെരിയയില്‍ നിന്ന് 68750 രൂപയും തൃക്കരിപ്പൂരിൽ നിന്ന് 71000 രൂപയുമാണ് ഭക്ഷണ വിതരണത്തിലൂടെ കുടുംബശ്രീ നേടിയെടുത്തത്.

Keywords:  Kerala, News, Kasaragod, Niyamasabha-Election-2021, Kudumbasree, Food, Sale, Top-Headlines, Vote, Kudumbasree achieved a turnover of Rs 2.47 lakh by preparing food at the counting centers.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia