city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kani Nadeel | വിഷുവിന് ആവിശ്യമായ പഴങ്ങളും പച്ചക്കറികളും ഇനി നാട്ടില്‍നിന്ന് തന്നെ; കണി നടീല്‍ ഉത്സവം ആഘോഷമാക്കാന്‍ കുടുംബശ്രീ സിഡിഎസുകളും പഞ്ചായത്തുകളും

കാസര്‍കോട്: (KasargodVartha) ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക, വിഷുവിന് ആവിശ്യമായ പഴങ്ങളും പച്ചക്കറികളും ജില്ലയില്‍ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണി നടീല്‍ ഉത്സവമാക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജനുവരി 30 വരെ 'കണി' (കുടുംബശ്രീ ഫോര്‍ അഗ്രി ന്യൂട്രി ഇന്റര്‍വെന്‍ഷന്‍) വിത്തിടല്‍ നടത്തും.

'കണിനടീല്‍ ഉത്സവം-2024' എല്ലാ സി.ഡി.എസ് തലങ്ങളിലും, വാര്‍ഡ് തലങ്ങളിലും വിപുലമായ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ. 20 ലക്ഷം രൂപ ഇതിനായി കുടുംബശ്രീ നീക്കി വെച്ചു. ജില്ലയിലെ അഗ്രിന്യൂട്രി ഗാര്‍ഡന്‍ പദ്ധതി പൊതുജനങ്ങളിലേക്ക് എത്തിക്കുവാനും കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനമാണ് 'കണി.

വിഷുവിന് ജില്ലയില്‍ തന്നെ പച്ചക്കറി വിളവെടുപ്പ് സാധ്യമാക്കുന്ന രീതിയില്‍ പച്ചക്കറി രംഗത്ത് സ്വാശ്രയത്വം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കുടുംബത്തിന്റെ പൂര്‍ണ്ണ പോഷക ആവശ്യങ്ങള്‍ക്കായി കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഓരോ ഭവനത്തിലും സജ്ജീകരിക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാര്‍ഡന്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു വാര്‍ഡിലെ 65 കുടുംബങ്ങളിലേക്ക് പദ്ധതിയുടെ ഗുണം എത്തിക്കുവാന്‍ കുടുംബശ്രീ ലക്ഷ്യമിടുന്നു. ജില്ലയിലെ 38 സി.ഡി.എസുകളില്‍, 664 എ.ഡി.എസുകളില്‍, 43160 കുടുംബങ്ങളിലേക്ക് പദ്ധതി വ്യാപിക്കുന്നതോടപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക, വിഷുവിന് ആവശ്യമായ പഴങ്ങളും പച്ചക്കറികളും വിപണിയില്‍ ലഭ്യമാക്കുക എന്നിവയും അഗ്രി ന്യൂട്രി ഗാര്‍ഡന്റെ ഭാഗമായി നടപ്പാക്കും.

ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും പഞ്ചായത്ത് പ്രസിഡണ്ടിന്റെയും, സി.ഡി.എസ് ചെയര്‍പേഴ്‌സണിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, സി.ഡി.എസ് സംഘാടക സമിതി ജനുവരി 20നകം വിളിച്ച് ചേര്‍ക്കും. പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കണ്‍വീനറും, മെമ്പര്‍ സെക്രട്ടറി, ജോയിന്റ് കണ്‍വീനര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, സി.ഡി.എസ് മെമ്പര്‍മാര്‍ അംഗങ്ങളുമായുള്ള സംഘാടക സമിതി രൂപീകരിക്കും.

കുറഞ്ഞത് 50 സെന്റ് മുതല്‍ 2 എക്കര്‍ വരെയുള്ള കണിമോഡല്‍ പ്ലോട്ട് പഞ്ചായത്ത്/സി.ഡി.എസ് തലത്തില്‍ കണ്ടെത്തും. മോഡല്‍ പ്ലോട്ടില്‍ കൃഷി ചെയ്യുന്നതിനായി കുടുംബശ്രീ കാര്‍ഷിക സംഘങ്ങളെ തെരഞ്ഞെടുക്കും. എ.ഡി.എസ് തലത്തില്‍ വാര്‍ഡ് മെമ്പര്‍ എ.ഡി.എസിന്റെ നേതൃത്വത്തില്‍ വാര്‍ഡ് തല സംഘാടക സമിതി ജനുവരി 22നകം വിളിച്ച് ചേര്‍ക്കും. വാര്‍ഡിലെ ഓരോ ഭവനത്തിലും കണി അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി നടപ്പിലാക്കും.


Kani Nadeel | വിഷുവിന് ആവിശ്യമായ പഴങ്ങളും പച്ചക്കറികളും ഇനി നാട്ടില്‍നിന്ന് തന്നെ; കണി നടീല്‍ ഉത്സവം ആഘോഷമാക്കാന്‍ കുടുംബശ്രീ സിഡിഎസുകളും പഞ്ചായത്തുകളും

 

ഹൈബ്രിഡ് വിത്തുകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. മത്സര അടിസ്ഥാനത്തിലാണ് കണി നടീല്‍ ഉത്സവം ജില്ലാമിഷന്‍ നടപ്പിലാക്കുന്നത്. സി.ഡി.എസ് തലം മുതല്‍ ഭവന തലം വരെ സജ്ജീകരിക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്‍ മോഡല്‍ പ്ലോട്ടുകള്‍ വിലയിരുത്തിയാണ് സി.ഡി.എസുകള്‍ സമ്മാനത്തിന് അര്‍ഹമാക്കുന്നത്.

Keywords: News, Kerala, Kerala-News, Top-Headlines, Agri-News, Kasaragod-News, Kudumbashree CDS, Panchayat, Celebrate, Kani Nadeel Utsav, Agriculture, Farmers, Vishu Festival, Campaign, Family, Kudumbashree CDS and Panchayats to celebrate Kani Nadeel Utsav.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia