കെഎസ്ടിപി റോഡിലെ ബസപകടം; ബസ് അമിതവേഗതയിലെത്തിയത് ട്രാക്ക് തെറ്റിച്ച്; അപകടം നടന്നയുടന്‍ ഡ്രൈവറും കണ്ടക്ടറും സ്ഥലം വിട്ടു, രോഗിയില്ലാതെ പോവുകയായിരുന്ന ആംബുലന്‍സും നിര്‍ത്തിയില്ല
May 12, 2018, 20:24 IST
കാസര്‍കോട്: (www.kasargodvartha.com 12.05.2018) ശനിയാഴ്ച രാവിലെ കെഎസ്ടിപി റോഡില്‍ ചെമ്മനാട് മുണ്ടാങ്കുലത്ത് വെച്ച് ബസിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവം നാടിനെ നടുക്കി. ബസ് ട്രാക്ക് തെറ്റിച്ച് വന്നതും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടമുണ്ടായ ഉടനെ ബസ് ഡ്രൈവറും കണ്ടക്ടറും മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ കയറി രക്ഷപ്പെട്ടതായും അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. മധൂര്‍ അറന്തോട് സ്വദേശിയും ചെര്‍ക്കളയില്‍ താമസക്കാരനുമായ മുഹമ്മദ് ഇബ്രാഹിം (50) ആണ് മരിച്ചത്.
അപകടം നടന്നയുടനെ ഇതുവഴി രോഗിയില്ലാതെ പോവുകയായിരുന്ന ആംബുലന്‍സും നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി. ബസ് ചെമ്മനാട് സ്‌കൂളിന് മുന്‍വശം മുതല്‍ തെറ്റായ ദിശയിലാണ് ഓടിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. യാത്ര തുടങ്ങിയതു മുതല്‍ ബസ് വളഞ്ഞും പുളഞ്ഞുമാണ് പോയതെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരോട് പറഞ്ഞിരുന്നു.
പാല്‍ വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ തെറ്റായ ദിശയിലെത്തിയ ബസ് ഇബ്രാഹിമിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നു. പരിക്കേറ്റ ഇബ്രാഹിമിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെയും കണ്ടക്ടറെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അപകടമരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുക്കാറുള്ളത്. എന്നാല്‍ മിന്നല്‍ ബസ് ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
അമിതവേഗതയിലെത്തിയ മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചു

Related News:
ചോരക്കറ മാറാതെ കെഎസ്ടിപി റോഡ്; അമിതവേഗത നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവും ഒരുക്കിയില്ല, മരണം നാള്‍ക്കുനാള്‍ കൂടുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Road, Bus-accident, Chemnad, Ambulance, KSTP Road Accident; Bus's over speed kills a man.