കൊട്ടാരക്കര ഡിപോയില്‍ നിന്ന് മോഷണം പോയ കെഎസ്ആര്‍ടിസി ബസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
Feb 8, 2021, 12:56 IST
കൊല്ലം: (www.kasargodvartha.com 08.02.2021) കാട്ടാരക്കര ഡിപോയില്‍ നിന്ന് മോഷണം പോയ കെഎസ്ആര്‍ടിസി ബസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കെ എല്‍ 15 7508 നമ്പര്‍ 'വേണാട്' ബസാണ് മോഷ്ടിക്കപ്പെട്ടത്. രാവിലെ ഏഴു മണിയോടെ പാരിപ്പള്ളിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് ബസ് കണ്ടെത്തിയത്. സംഭവത്തില്‍ ഡിപോ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഡിപോയ്ക്ക് സമീപം കൊട്ടാരക്കര മുന്‍സിപ്പാലിറ്റി ഓഫിസിന് മുന്നില്‍ നിന്നാണ് മോഷണം പോയത്. ഞായറാഴ്ച രാത്രി ഗാരേജില്‍ സര്‍വീസിന് വേണ്ടി കയറ്റിയ വണ്ടിയാണിത്. രാവിലെ വണ്ടിയെടുക്കാന്‍ ഡ്രൈവര്‍ ഇവിടെ ചെന്നപ്പോള്‍ വണ്ടി ഉണ്ടായിരുന്നില്ല.
Keywords: Kollam, News, Kerela, Top-Headlines, Bus, KSRTC, Police, Missing, enquiry, KSRTC bus stolen from Kottarakkara