city-gold-ad-for-blogger

Driver Died | എടപ്പാള്‍ മേല്‍പാലത്തില്‍ കെ എസ് ആര്‍ ടി സി ബസും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം; വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക് പരുക്ക്

മലപ്പുറം: (KasargodVartha) എടപ്പാള്‍ മേല്‍പാലത്തില്‍ കെ എസ് ആര്‍ ടി സി ബസും പിക്അപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പിക്അപ് വാന്‍ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.

തൃശ്ശൂര്‍ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസും എതിര്‍ ദിശയില്‍ വന്ന പിക്അപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച (21.03.2024) പുലര്‍ചെ നാല് മണിയോടെയാണ് സംഭവം. അപകടത്തില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഉടനെ പുറത്തെടുക്കാനായിരുന്നില്ല. പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്.

Driver Died | എടപ്പാള്‍ മേല്‍പാലത്തില്‍ കെ എസ് ആര്‍ ടി സി ബസും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം; വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക് പരുക്ക്

കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സൂപര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ രാവിലെ ഏഴോടെയാണ് മരണം. പരുക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kerala-News, Accident-News, Top-Headlines, KSRTC Bus, Swift Bus, Pickup Van, Collided, Edappal Flyover, Driver, Died, Injured, Hospital, Treatment, Police, Malappuram News, KSRTC Bus and Pickup Van Collided in Edappal Flyover: Pickup Van Driver Died.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia