ദേശീയപാതയിൽ ബൈകുകൾ കൂട്ടിയിടിച്ച് കെ എസ് ഇ ബി ലൈൻമാൻ മരിച്ചു; തൊഴിലാളിക്ക് പരിക്ക്
Sep 24, 2021, 13:39 IST
കുമ്പള: (www.kasargodvartha.com 24.09.2021) ദേശീയപാതയിൽ ബൈകുകൾ കൂട്ടിയിടിച്ച് കെ എസ് ഇ ബി ലൈൻമാൻ മരിച്ചു. ചെറുവത്തൂർ മുഴക്കോം സ്വദേശിയും ഇപ്പോൾ നീലേശ്വരം ബങ്കളത്ത് താമസക്കാരനുമായ രതീഷ് (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കെ എസ് ഇ ബി തൊഴിലാളി രഘുവിനെ സാരമായ പരിക്കുകളോടെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൊഗ്രാൽ കൊപ്ര ബസാറിൽ വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമ്പള കെ എസ് ഇ ബി സെക്ഷനിലെ ലൈൻമാനാണ്.
ചെറുവത്തൂരിനടുത്ത് മൊഴക്കോം സ്വദേശിയായ രതീഷ് രണ്ടു വർഷമായി എരിക്കുളത്താണ് താമസം. പരേതനായ കോടോത്തെ രാഘവൻ നേണിക്കത്തിൻ്റെയും, മൊഴക്കോത്തെ ജാനകിയുടെയും മകനാണ്. ഭാര്യ: ദിവ്യ, (അധ്യാപിക, ഗവ. യു പി സ്കൂൾ തിരുവക്കോളി). മക്കൾ: ദേവാഞ്ജന, വിപഞ്ചിക. സഹോദരങ്ങൾ: രഞ്ജിത്ത് (തെയ്യംകലാകാരൻ) രാജു.

കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kumbala, News, Accident, Accidental Death, Death, Mogral, Worker, Bike-Accident, Hospital, Top-Headlines, KSEB lineman died in bike collision on National Highway.
< !- START disable copy paste -->